Delhi Liquor Policy Scam: ഡൽഹി മുഖ്യമന്ത്രിക്ക് ഇന്ന് നിർണായകം; കേജ്‌രിവാൾ ഇഡിക്ക് മുന്നിൽ ഹാജരാകും

Arvind Kejriwal: നേരത്തെ കേജ്‌രിവാളും താൻ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയാം.  

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 06:49 AM IST
  • ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് മുന്നിലെത്തും
  • ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ?
  • കേജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ അതിശക്തമായി നേരിടാനാണ് എഎപിയുടെ തീരുമാനം
Delhi Liquor Policy Scam: ഡൽഹി മുഖ്യമന്ത്രിക്ക് ഇന്ന് നിർണായകം; കേജ്‌രിവാൾ ഇഡിക്ക് മുന്നിൽ ഹാജരാകും

ന്യൂഡൽഹി: മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് മുന്നിലെത്തും. ഇഡിയുടെ സമൻസ് മുഖ്യമന്ത്രി കേജ്‌രിവാളിന് ലഭിച്ചതു മുതൽ അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്.

Also Read: Delhi Liquor Policy Scam: കെജ്രിവാൾ സിബിഐയ്ക്ക് മുന്നിൽ; ചോദ്യം ചെയ്യലിന് ഹാജരായി

നേരത്തെ കേജ്‌രിവാളും താൻ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയാം.  കേജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ അതിശക്തമായി നേരിടാനാണ് എഎപിയുടെ തീരുമാനം. കേജ്‌രിവാളിനെ ജയിലിലാക്കി പാർട്ടിയെ തകർക്കാനുള്ള നീക്കമാണിതെന്ന് ആരോപണമാണ് പാർട്ടി പ്രധാനമായും ഉയർത്തുന്നത്.  എന്നാൽ അറസ്റ്റ് നടന്നാലും നേതൃത്വത്തിൽ നിന്ന് അരവിന്ദ് കെജരിവാൾ മാറേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. കേജ്‌രിവാളിന് പകരം അടുത്ത നേതാവ് എന്ന ചർച്ച ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് പാർട്ടി.  അറസ്റ്റ് നടന്നാൽ അതിനെതിരായ നിയമവഴികൾ സ്വീകരിക്കാൻ തയ്യാറെടുപ്പ് നടത്തിയിട്ടുമുണ്ട്.  

Also Read: വ്യാഴ കൃപയാൽ ഈ രാശിക്കാർ ഇന്ന് സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും അടിപൊളി നേട്ടങ്ങൾ!

മാത്രമല്ല മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യുമ്പോൾ തന്നെ വലിയ പ്രതിഷേധം ഉയർത്താനും എഎപി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ തന്നെ പാർട്ടി ആസ്ഥാനത്തും ഡൽഹിയിലെ വിവിധ ഇടങ്ങളിലും പ്രതിഷേധം നടത്താനാണ് എഎപിയുടെ തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കം ഡൽഹിയിലെ എഎപി പ്രതിഷേധത്തിൽ പങ്കെടുക്കും.  ഇഡിയുടെ ഈ നടപടി രാഷ്ട്രീയ വേട്ടെയെന്നാണ് എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കർ പറഞ്ഞത്.  ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്നും പ്രിയങ്ക കക്കർ പ്രതികരിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളെകൂടി പ്രതിഷേധത്തിൻ്റെ ഭാഗമാക്കാനുള്ള നീക്കങ്ങളും എ എ പി ശക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News