Delhi Liquor Scam Case: ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന്‍റെ ഹർജിയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് അയച്ചു. ഡൽഹി മദ്യ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സഞ്ജയ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്.
Allso Read: Shani Margi 2024: 2024 ഈ രാശിക്കാര്‍ക്ക് ദുരിതം, അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്
സഞ്ജയ് സിംഗിന്‍റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തില്‍ EDയ്ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിച്ച വേളയില്‍ അറസ്റ്റിനെ ചോദ്യം ചെയ്യുന്നതിന് പകരം കീഴ്‌ക്കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കുന്നതാണ് നല്ലതെന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി ഡിസംബർ രണ്ടാം വാരം വീണ്ടും പരിഗണിക്കും.
Also Read: Dangerous Zodiac Sign: ഈ രാശിക്കാർ വളരെ അപകടകാരികള്‍!! ഇവരില്‍നിന്ന് അകലം പാലിക്കുന്നത് ഉചിതം
ജാമ്യത്തിനായി സഞ്ജയ് സിംഗ് കഴിഞ്ഞ ഒക്ടോബർ 20ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു, എങ്കിലും ഹര്‍ജി തള്ളിയിരുന്നു. നേതാവായാലും സാധാരണ പൗരനായാലും നിയമം എല്ലാവർക്കും തുല്യമാണെന്നായിരുന്നു ഹര്‍ജി പരിഗണിച്ച വേളയില്‍ ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്. സഞ്ജയ് സിംഗിന്‍റെ അറസ്റ്റ് നിയമപ്രകാരമാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ, അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല. തുടര്‍ന്നാണ് സഞ്ജയ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (CBI) എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്. ഡൽഹി എക്‌സൈസ് നയം 2021-22 പരിഷ്‌കരിക്കുമ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായും സിബിഐയും ഇഡിയും പറയുന്നു.
ഡൽഹി സർക്കാർ 2021 നവംബർ 17 ന് എക്സൈസ് നയം നടപ്പാക്കിയിരുന്നുവെങ്കിലും അഴിമതി ആരോപണങ്ങളെ തുടർന്ന് 2022 സെപ്റ്റംബർ അവസാനം അത് റദ്ദാക്കി. ഈ കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ഫെബ്രുവരി 26 മുതല്‍ ജയിലിലാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.