Sukanya Samriddhi Yojna: സാമ്പത്തിക സുരക്ഷയ്ക്ക് സുകന്യ സമൃദ്ധി യോജന, അക്കൗണ്ട് തുറക്കാന്‍ ഈ രേഖകള്‍ ആവശ്യം

Sukanya Samriddhi Yojna:  പത്തു വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ അച്ഛനമ്മമാർക്കോ രക്ഷിതാക്കൾക്കോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും. അതായത്, ഒരു പെൺകുട്ടിക്ക് 10 വയസ് തികയുന്നത് വരെ സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം.

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 03:54 PM IST
  • പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.
Sukanya Samriddhi Yojna: സാമ്പത്തിക സുരക്ഷയ്ക്ക് സുകന്യ സമൃദ്ധി യോജന, അക്കൗണ്ട് തുറക്കാന്‍ ഈ രേഖകള്‍ ആവശ്യം

Sukanya Samriddhi Yojna: രാജ്യത്തെ പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു പുതിയ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന Sukanya Samriddhi Yojna - SSJ).  

Also Read:  UPI ID Update: ഡിസംബർ 31 ന് ശേഷം ഈ UPI ഐഡികളില്‍നിന്ന് ഓൺലൈൻ പേയ്‌മെന്‍റ് നടത്താനാകില്ല, കാരണമിതാണ്   
 
പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. ഇതിനെ ഒരു ചെറുകിട സമ്പാദ്യ പദ്ധതി എന്ന് വിശേഷിപ്പിക്കാം. കൂടാതെ, നിലവിലുള്ള മിക്ക നിക്ഷേപ പദ്ധതികളെക്കാളും മികച്ചതാണ് ഈ നിക്ഷേപ പദ്ധതി. 

Also Read:  Dangerous Zodiac Sign: ഈ രാശിക്കാർ വളരെ അപകടകാരികള്‍!! ഇവരില്‍നിന്ന് അകലം പാലിക്കുന്നത് ഉചിതം 

പത്തു വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ അച്ഛനമ്മമാർക്കോ രക്ഷിതാക്കൾക്കോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും. അതായത്, ഒരു പെൺകുട്ടിക്ക് 10 വയസ് തികയുന്നത് വരെ സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. ഓരോ വർഷവും ചുരുങ്ങിയത് 1000 രൂപയിൽ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപവരെ സുകന്യ അക്കൗണ്ടിൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി ഒരുവർഷം എത്ര തവണ വേണമെങ്കിലും അടയ്ക്കാം. എല്ലാ തപാൽ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്..

പെണ്‍കുട്ടികളുടെ സുരക്ഷിതമായ ഭാവിയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്  സുകന്യ സമൃദ്ധി യോജന. സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപത്തിന്  പ്രതിവർഷം 8% ആണ് പലിശ നിരക്ക് ലഭിക്കുക. 

സുകന്യ സമൃദ്ധി യോജനയില്‍  അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ ഇവയാണ് .... 

1. SSY അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം

2. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

3. പെൺകുട്ടിയുടെ രക്ഷിതാവിന്‍റെയോ മാതാപിതാക്കളുടെയോ മേല്‍വിലാസ തെളിവ്

4. പെൺകുട്ടിയുടെ രക്ഷിതാവിന്‍റെയോ മാതാപിതാക്കളുടെയോ ഐഡി പ്രൂഫ്

സുകന്യ സമൃദ്ധി അക്കൗണ്ട് വരിക്കാർക്ക് പ്രധാന നികുതി ആനുകൂല്യങ്ങളും ലഭിക്കും. സുകന്യ സമൃദ്ധി അക്കൗണ്ടിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ആദ്യ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് അർഹതയുണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ടിൽ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ കിഴിവ് അനുവദിച്ചിട്ടുണ്ട്. പ്രതിവര്‍ഷം കൂട്ടിച്ചേര്‍ക്കപ്പെടുന്ന തുകയും കാലാവധി പൂർത്തിയാകുമ്പോൾ അല്ലെങ്കില്‍ പിൻവലിക്കുമ്പോൾ ലഭിക്കുന്ന വരുമാനവും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സംബന്ധി ച്ചിടത്തോളം ഏറെ നേട്ടം നല്‍കുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News