DTC Jobs 2022: ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ മാനേജർ, അപേക്ഷിക്കാം

ഈ റിക്രൂട്ട്‌മെന്റിന് കീഴിൽ മാനേജർ (മെക്കാനിക്കൽ ട്രാഫിക്) തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം ഉണ്ടായിരിക്കണം (Delhi Transport Corporation Jobs 2022)

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 03:19 PM IST
  • ഉദ്യോഗാർഥിയുടെ പ്രായം 35 വയസ്സിൽ കൂടരുത്, പ്രതിമാസം മികച്ച ശമ്പളം
  • കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം
  • അവസാന തീയതി ജൂലൈ 12 ആണ്.
DTC Jobs 2022: ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ മാനേജർ, അപേക്ഷിക്കാം

Delhi Transport Corporation Jobs 2022: ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ ക്ഷണിച്ചു.  മാനേജർ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.ഉദ്യോഗാർത്ഥികൾക്ക് ഡിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.dtc.delhi.gov സന്ദർശിച്ച് അപേക്ഷിക്കാം.അവസാന തീയതി ജൂലൈ 12 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ ഇതാ

മാനേജർ (മെക്കാനിക്കൽ ട്രാഫിക്) - 10 തസ്തികകൾ
മാനേജർ (ഐടി) - 1 പോസ്റ്റ്
ആകെ- 11 പോസ്റ്റുകൾ

Also Read: JEE Main Result 2022: JEE മെയിൻ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും

DTC Recruitment 2022: വിദ്യാഭ്യാസ യോഗ്യത

ഈ റിക്രൂട്ട്‌മെന്റിന് കീഴിൽ മാനേജർ (മെക്കാനിക്കൽ ട്രാഫിക്) തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം ഉണ്ടായിരിക്കണം.മാനേജർ (ഐടി) തസ്തികയിലേക്ക് അപേക്ഷിക്കാൻ കമ്പ്യൂട്ടർ സയൻസിൽ ബിഇ / ബിടെക് ബിരുദം നേടിയിരിക്കണം.

ALSO READ: Monkeypox in India update: കൊൽക്കത്തയിൽ മങ്കിപോക്സ് ബാധിച്ചതായി സംശയിച്ചയാളുടെ പരിശോധനാ ഫലം പുറത്ത് വിട്ടു

പ്രായപരിധി,ശമ്പളം

അപേക്ഷിക്കുന്ന ഉദ്യോഗാർഥിയുടെ പ്രായം 35 വയസ്സിൽ കൂടരുത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 62,356 ശമ്പളം നൽകും.www.dtc.delhi.gov എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News