ധ്രുവീകരണ രാഷ്ട്രീയം കോണ്‍ഗ്രസിന്‍റെ ഡിഎന്‍എയുടെ ഭാഗം: രവിശങ്കര്‍ പ്ര‌സാദ്

ധ്രുവീകരണ രാഷ്ട്രീയം കോണ്‍ഗ്രസിന്‍റെ ഡിഎന്‍എയുടെ ഭാഗമെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്ര‌സാദ്.  മുസ്ലീങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായി വോട്ട് ചെയ്യണമെന്ന കോണ്‍ഗ്രസ്‌ നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Apr 17, 2019, 02:45 PM IST
ധ്രുവീകരണ രാഷ്ട്രീയം കോണ്‍ഗ്രസിന്‍റെ ഡിഎന്‍എയുടെ ഭാഗം: രവിശങ്കര്‍ പ്ര‌സാദ്

ന്യൂഡല്‍ഹി: ധ്രുവീകരണ രാഷ്ട്രീയം കോണ്‍ഗ്രസിന്‍റെ ഡിഎന്‍എയുടെ ഭാഗമെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്ര‌സാദ്.  മുസ്ലീങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായി വോട്ട് ചെയ്യണമെന്ന കോണ്‍ഗ്രസ്‌ നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയത എന്തെന്ന് ബിജെപിയ്ക്ക് കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയില്‍ നിന്നും പഠിക്കേണ്ട ആവശ്യമില്ലെന്നും രവിശങ്കര്‍ പ്ര‌സാദ് പറഞ്ഞു.  

അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പു പ്ര‌ചാരണപരിപാടിയില്‍ നിന്നു വിലക്കണമെന്നും കനത്ത പിഴ ചുമത്തണമെന്നും ആവശ്യപ്പെട്ടു ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനില്‍ പരാതി നല്‍കി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോ‌ദിക്കെതിരെ രാഹുല്‍ ഗാന്ധി തെറ്റായ ആരോപണങ്ങളുന്നയിക്കുന്നുവെന്നാണ് പരാതി. 
കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്ര‌സാദ്, ഹര്‍ദീപ് സിംഗ് പുരി എന്നിവരടങ്ങിയ സംഘമാണു പരാതിയുമായി കമ്മീഷനിലെത്തിയത്. രാഹുല്‍ ആവര്‍ത്തിക്കുന്ന 'ചൗക്കിദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) ആരോപണത്തെക്കുറിച്ചും പരാതിയിലുണ്ട്. 

'അയാള്‍ എല്ലാ സീമയും ലംഘിച്ചിരിക്കുന്നു', രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 

Trending News