Draupadi Murmu: രാഷ്‌ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന്‍റെ ഗ്രാമം ഇപ്പോഴും ഇരുട്ടില്‍...!!

ഈ വാര്‍ത്ത കേട്ടാല്‍ ഒരു പക്ഷെ നാം അതിശയിച്ചു പോകും.  സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പൂർത്തിയായിട്ടും രാജ്യത്തിന്‍റെ  ചില  ഭാഗങ്ങളിൽ ഇതുവരെ വൈദ്യുതി  പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ എല്ലാ അവകാശവാദങ്ങളും  ഉന്നയിക്കുമ്പോഴും  യാഥാര്‍ത്ഥ്യം അതേപടി നിലകൊള്ളുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 07:17 PM IST
  • ഇന്നും ദ്രൗപദി മുർമുവിന്‍റെ ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ല. ഗ്രാമത്തില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് ഒഡിഷ സര്‍ക്കാര്‍.
Draupadi Murmu: രാഷ്‌ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന്‍റെ ഗ്രാമം ഇപ്പോഴും ഇരുട്ടില്‍...!!

Odisha: ഈ വാര്‍ത്ത കേട്ടാല്‍ ഒരു പക്ഷെ നാം അതിശയിച്ചു പോകും.  സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പൂർത്തിയായിട്ടും രാജ്യത്തിന്‍റെ  ചില  ഭാഗങ്ങളിൽ ഇതുവരെ വൈദ്യുതി  പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ എല്ലാ അവകാശവാദങ്ങളും  ഉന്നയിക്കുമ്പോഴും  യാഥാര്‍ത്ഥ്യം അതേപടി നിലകൊള്ളുന്നു.  

Also Read:  President Election 2022: ആരാണ് ദ്രൗപദി മുർമു? ശൂന്യതയില്‍ നിന്നാരംഭിച്ച പ്രയാണം അവസാനിക്കുക രാഷ്ട്രപതി ഭവനില്‍?  

എന്നാല്‍, ഈ വാര്‍ത്ത ഒരു പക്ഷെ വിശ്വസിക്കാന്‍ അല്പം  ബുദ്ധിമുട്ടുണ്ടാക്കും.  NDAയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന്‍റെ  ഗ്രാമത്തിൽ  ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല...!!  വൈദ്യുതിയില്ലാതെ ഒരു മണിക്കൂര്‍ പോലും നമുക്ക് ജീവിക്കാന്‍ സാധിക്കില്ല,  ആ അവസരത്തില്‍ രാജ്യത്തെ പമോന്നത പദവിലേയ്ക്ക് നടന്നടുക്കുന്ന വനിതയുടെ ഗ്രാമത്തിന്‍റെ അവസ്ഥ ദേശീയ ശ്രദ്ധ നേടുകയാണ്‌.  

NDA രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി  മുർമുവിന്‍റെ പേര് പ്രഖ്യാപിച്ചതോടെ അവരെകുറിച്ചും അവരുടെ കുടുംബ ജീവിതത്തെയും രാഷ്ട്രീയ യാത്രയെയും കുറിച്ച് ആളുകൾക്ക് അറിയാൻ ഏറെ താൽപ്പര്യപ്പെട്ടു. ആ അവസരത്തിലാണ് ഈ വാര്‍ത്ത‍ പുറത്തുവന്നത് .  

എന്തായാലും വാര്‍ത്ത‍ പുറത്തായതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു, ഇപ്പോള്‍  ദ്രൗപദി  മുർമുവിന്‍റെ  ഗ്രാമത്തില്‍  വൈദ്യുതീകരണം തകൃതിയായി നടക്കുകയാണ്.  

ഇന്നും ദ്രൗപദി  മുർമുവിന്‍റെ  ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ല. ഗ്രാമത്തില്‍  ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് ഒഡിഷ സര്‍ക്കാര്‍.  ഗ്രാമത്തില്‍ എത്രയും  പെട്ടെന്ന് വൈദ്യുതി എത്തിയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  

ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബെദ ഗ്രാമത്തിലാണ് ദ്രൗപദി മുർമു ജനിച്ചത്.  ഏകദേശം 3500 പേര്‍ ഇവിടെ  ആകെ രണ്ട് ചെറിയ   ഗ്രാമങ്ങളുണ്ട്. ബഡാ ഷാഹിയും ദുംഗ്രി ഷാഹിയും. ബരാഷാഹിയിൽ അൽപ്പ സമയത്തേക്ക് വൈദ്യുതി എത്തും.  എന്നാല്‍,  ദുംഗ്രി ഷാഹി ഇപ്പോഴും ഇരുട്ടിൽതന്നെയാണ്.  രാത്രിയുടെ ഇരുട്ടിനെ മറികടക്കാന്‍ മണ്ണെണ്ണ വിളക്കാണ് ഇവിടുത്തെ ആളുകള്‍ക്ക് ആശ്രയം.  അതുമാത്രമല്ല,  ഒരു മൊബൈൽ ചാർജ് ചെയ്യാൻ, ഒരു കിലോമീറ്റർ അകലെ എത്തണം...! 

ദ്രൗപദി മുർമു രാഷ്ട്രപതി സ്ഥാനാർത്ഥിയായപ്പോൾ, വാര്‍ത്തകളില്‍ ദുംഗ്രി ഷാഹിയുടെ പേര് വന്നു.  മാധ്യമപ്രവർത്തകർ ഈ ഗ്രാമത്തിൽ എത്തിയപ്പോഴാണ് ഇവിടെ വൈദ്യുതി ഇല്ലെന്നറിഞ്ഞത്.  ഗ്രാമത്തില്‍ വൈദ്യുതി എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്...  

തങ്ങളുടെ ഗ്രാമത്തിന്‍റെ മകള്‍ രാജ്യത്തെ പരമോന്നത പദവിയില്‍ എത്തുന്നതോടെ ഗ്രാമത്തിന്‍റെ മുഖച്ഛായ തന്നെ മാറുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ ഗ്രാമവാസികള്‍...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News