Bizzare News!! രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കിയ ശേഷം 4 മണിക്കൂർ ടീ ബ്രേക്ക് എടുത്ത് ഡോക്ടർ!!

Bizzare News!! സംഭവം വിവാദമായതോടെ താനും ഒരു രോഗിയാണ്‌ എന്നായിരുന്നു ഡോക്ടറുടെ വാദം. പ്രമേഹം മൂലം ഹൈപ്പോഗ്ലൈസമിക് അറ്റാക്ക് ഉണ്ടായതിനാലാണ് താന്‍ പോയതെന്ന് പിന്നീട് ഡോക്ടര്‍ വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 05:25 PM IST
  • നാഗ്പൂരിലെ ഖാട്ട് ഗ്രാമത്തിൽ സർക്കാർ സഹായത്തോടെ സംഘടിപ്പിച്ച ട്യൂബ്‌ക്ടമി ക്യാമ്പിലാണ് സംഭവം നടന്നത്. 4 സ്ത്രീകള്‍ക്ക് അനസ്തേഷ്യ നല്‍കിയ ശേഷം ഡോക്ടർ 4 മണിക്കൂറോളം നീണ്ട ടീ ബ്രേക്ക് എടുക്കുകയായിരുന്നു.
Bizzare News!! രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കിയ ശേഷം 4 മണിക്കൂർ ടീ ബ്രേക്ക് എടുത്ത് ഡോക്ടർ!!

Nagpur: രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കിയ ശേഷം ഡോക്ടര്‍ ചായ കുടിക്കാനായി മുങ്ങി. മടങ്ങിയെത്തിയത്‌  4 മണിക്കൂറിന് ശേഷം!!! മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ഖാട്ട് ഗ്രാമത്തിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവന്നിരിയ്ക്കുന്നത്. 

Also Read:  2024 Lucky Zodiac Signs: പുതു വര്‍ഷമായ 2024ല്‍ സമ്പത്ത് വാരിക്കൂട്ടും ഈ രാശിക്കാര്‍!!  
  
നാഗ്പൂരിലെ ഖാട്ട് ഗ്രാമത്തിൽ സർക്കാർ സഹായത്തോടെ സംഘടിപ്പിച്ച ട്യൂബ്‌ക്ടമി ക്യാമ്പിലാണ് സംഭവം നടന്നത്. 4 സ്ത്രീകള്‍ക്ക് അനസ്തേഷ്യ നല്‍കിയ ശേഷം ഡോക്ടർ 4  മണിക്കൂറോളം നീണ്ട ടീ ബ്രേക്ക് എടുക്കുകയായിരുന്നു. സ്ത്രീകളെ അനസ്തേഷ്യ നല്‍കി മയക്കി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കെട്ടിയുണ്ടാക്കിയ താൽക്കാലിക ഓപ്പറേഷൻ തിയേറ്ററിൽ ഉപേക്ഷിച്ച് ഡോക്ടര്‍ മുങ്ങി...!!

Also Read:  Dhanteras Shopping 2023: ബിസിനസുകാര്‍ ധന്‍തേരസില്‍ ഈ സാധനങ്ങള്‍ വാങ്ങിക്കോളൂ, കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും!!  
 
സംഭവം വിവാദമായതോടെ താനും ഒരു രോഗിയാണ്‌ എന്നായിരുന്നു ഡോക്ടറുടെ വാദം. പ്രമേഹം മൂലം ഹൈപ്പോഗ്ലൈസമിക് അറ്റാക്ക് ഉണ്ടായതിനാലാണ് താന്‍ പോയതെന്ന് പിന്നീട് ഡോക്ടര്‍ വ്യക്തമാക്കി. എന്തായാലും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു.  

റിപ്പോര്‍ട്ട് അനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ക്യാമ്പിൽ നിശ്ചയിച്ചിരുന്ന എല്ലാ ഓപ്പറേഷനുകളും വിജയകരമായി നടത്തി. എന്നാല്‍, എല്ലാ ഓപ്പറേഷനുകളും ഒരേ സർജൻ തന്നെയാണോ നടത്തിയത് എന്ന് വ്യക്തമല്ല എന്നാണ് സൂചനകള്‍.  

സംഭവം നടന്നത് ഇപ്രകാരമാണ്...

ഡോ. തേജ്രംഗ് ഭലാവി  നാല് സ്ത്രീകൾക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി. അടുത്ത നാല് രോഗികൾക്ക് അനസ്തേഷ്യ നൽകിയ ശേഷം, അദ്ദേഹം ഓപ്പറേഷന് മുന്‍പായി ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. എന്നാല്‍, ചായ നല്‍കാനുള്ള സംവിധാനം അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം വണ്ടിയെടുത്ത് ചായ കുടിക്കാനായി പോയി. അദ്ദേഹം മടങ്ങിയെത്തിയത് 4 മണിക്കൂറിന് ശേഷമാണ്. ആ സമയംവരെ അബോധാവസ്ഥയിലായിരുന്ന സ്ത്രീകള്‍ താത്കാലികമായി കെട്ടിയുയര്‍ത്തിയ ഓപ്പറേഷന്‍ തിയേറ്ററില്‍ കിടക്കുകയായിരുന്നു...!!  
 
തനിക്ക് ഹൈപ്പോഗ്ലൈസമിക് ആക്രമണം ഉണ്ടായതായി സർജൻ അവകാശപ്പെടുന്നു. മൊഴിയനുസരിച്ച്, ഡോക്ടര്‍  പ്രമേഹബാധിതനാണെന്നും ഹൈപ്പോഗ്ലൈസമിക്  അറ്റാക്ക് ഉണ്ടായതിനെ തുടർന്ന് ചായ കുടിക്കാൻ പോയതായിരുന്നു എന്നും പറയപ്പെടുന്നു...!!
 
നവംബർ 3ന് നടന്ന ക്യാമ്പിൽ 7 ട്യൂബക്ടമിയും ഒരു വാസക്ടമിയും ഉൾപ്പെടെ 8 ശസ്ത്രക്രിയ ആയിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം, ഡോക്ടർ പ്രമേഹ രോഗിയാണെന്ന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. "നാല് ഓപ്പറേഷനുകൾ നടത്തിയതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും ചായ ആവശ്യപ്പെടുകയും ചെയ്തു, അത് പിഎച്ച്‌സി ജീവനക്കാർക്ക് നൽകാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് ഹൈപ്പോഗ്ലൈസീമിയ ബാധിച്ചിരിക്കാം, ഉദ്യോഗസ്ഥർ പറയുന്നു. നവംബർ 3ന്  നടന്ന സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.  

കേന്ദ്ര സർക്കാരിന്‍റെ അഭിമാനകരമായ കുടുംബാസൂത്രണ പദ്ധതിക്കായി പൊതുജനാരോഗ്യ വകുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിരമായി ക്യാമ്പുകൾ നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News