Aadhaar Card latest Update: രാജ്യത്ത് ഇന്ന് പ്രധാന അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ഒന്നാണ് ആധാര്‍ കാര്‍ഡ് (Aadhaar Card). ആധാര്‍ കാർഡിന്റെ ആവശ്യകതയും ഉപയോഗവും പ്രാധാന്യവും ഇന്ന് വളരെയധികം വർദ്ധിച്ചിരിയ്ക്കുകയാണ്.
Also Read: Paytm Payments Banks Deadline: പേടിഎം സമയപരിധി, മാർച്ച് 15-ന് ശേഷം ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും?
ബാങ്ക്, മറ്റ് ഇടപാടുകള്‍ തുടങ്ങി നിരവധി സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള പ്രധാന തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്. പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖയാണ് ഇന്ന് ആധാര്‍ എന്ന് നമുക്കറിയാം.
ആധാർ കാർഡ് രാജ്യത്ത് പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ വളരെ കൃത്യമായിരിക്കണം എന്നത് വളരെ പ്രധാനമാണ്. അതായത്, ഒരു വ്യക്തിഎ സംബന്ധിക്കുന്ന ഏതെങ്കിലും വിവരങ്ങളില്‍ മാറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ഇതിനായി
പ്രാദേശിക ആധാർ കേന്ദ്രത്തെ സമീപിക്കാം. നാം നല്‍കിയിരിയ്ക്കുന്ന വിവരങ്ങളില്‍ തിരുത്തല്‍ ആവശ്യമുണ്ട് എങ്കില്‍ അത് വളരെ വേഗം ചെയ്യാന്‍ സാധിക്കും. അതിന് ഒരു നിശ്ചിത തുക നല്‍കണം എന്ന് മാത്രം.
അടുത്തിടെ അധാര് സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും 10 വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകൾ അപ്ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ആധാർ കേന്ദ്രത്തിലൂടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് നിശ്ചിത തുക നല്‍കേണ്ടിയിരിയ്ക്കുന്നു. എന്നാല്‍, UIDAI പറയുന്നതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ സൗജന്യമായി അധാര് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ഈ സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രമേ ലഭ്യമാകൂ എന്നത് ആധാർ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ടതാണ്. ഈ അവസരത്തിലും നിങ്ങള്‍
ആധാർ കേന്ദ്രങ്ങള്‍ വഴി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയാണ് എങ്കില്‍ പണം നല്‍കേണ്ടി വരും.
ആധാർ ഇഷ്യൂവിംഗ് ബോഡി UIDAI ചൊവ്വാഴ്ച ആധാർ കാർഡ് രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയതായി പ്രഖ്യാപിച്ചു. ഇപ്പോൾ, ആധാർ കാർഡ് വിവരങ്ങള്‍ 2024 ജൂൺ 14 വരെ mAadhaar പോർട്ടലിൽ സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അതായത്, ഇത്തരത്തില്‍
myAadhaar പോർട്ടല്‍ വഴി തികച്ചും സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയം 3 മാസം കൂടിയാണ് നീട്ടിയിരിയ്ക്കുന്നത്.
കൂടാതെ, 10 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ആധാര്‍ ഉടമകള്‍ ഒ൦രു കാര്യം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. അതായത്, അവരുടെ വിരലടയാളം പുതുതായി നല്‍കേണ്ടിയിരിയ്ക്കുന്നു. ഇതിനായി ആധാര്‍ സേവാ കേന്ദ്രത്തെ സമീപിക്കേണ്ടത് ആവശ്യമാണ്.
ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:-
* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
* 'എന്റെ ആധാർ' മെനുവിലേക്ക് പോകുക.
* 'നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
* 'അപ്ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത്, തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാർ കാർഡ് നമ്പർ നൽകുക
* ക്യാപ്ച വെരിഫിക്കേഷൻ നടത്തുക
* 'ഒട്ടിപി നൽകുക
* 'ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങൾ നൽകുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യുക
* നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
* OTP ഉപയോഗിച്ച് സാധൂകരിക്കുക
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.