ഗുജറാത്തില്‍ ബി.ജെ.പിക്ക് അനായാസ വിജയമെന്ന് സര്‍വേ: 111 സീറ്റുകള്‍ നേടും

ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനായാസ വിജയം പ്രവചിച്ച് ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ. എന്നാല്‍ ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന 150 സീറ്റുകളിലേക്ക് എത്തില്ലെന്നും 111 സീറ്റുകളാവും പാര്‍ട്ടി നേടുകയെന്നും സര്‍വേ വ്യക്തമാക്കി. 

Last Updated : Dec 7, 2017, 08:40 AM IST
ഗുജറാത്തില്‍ ബി.ജെ.പിക്ക് അനായാസ വിജയമെന്ന് സര്‍വേ: 111 സീറ്റുകള്‍ നേടും

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനായാസ വിജയം പ്രവചിച്ച് ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ. എന്നാല്‍ ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന 150 സീറ്റുകളിലേക്ക് എത്തില്ലെന്നും 111 സീറ്റുകളാവും പാര്‍ട്ടി നേടുകയെന്നും സര്‍വേ വ്യക്തമാക്കി. 

കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെക്കാള്‍ ഏഴ് സീറ്റുകള്‍ കൂടുതല്‍ കിട്ടുമെങ്കിലും ഭരണത്തിലെത്താനാവില്ലെന്നും സര്‍വേ പറയുന്നു. 182 അംഗ നിയമസഭയില്‍ 68 സീറ്റുകളാകും ഹാര്‍ദ്ദിക് പട്ടേലിന്‍റെ പിന്തുണയുള്ള കോണ്‍ഗ്രസിന് നേടുകയെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. 

നവംബര്‍ 23-നും 30-നും ഇടയില്‍ 684 ബൂത്തുകളില്‍ 6000പേരെ അഭിമുഖം നടത്തിയാണ് സര്‍വേ തയ്യാറാക്കിയത്. 

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം എ.ബി.പി. ന്യൂസ് -സി.എസ്.ഡി.എസ്. സര്‍വേയും പ്രവചിച്ചിരുന്നു. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് സര്‍വേകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് സര്‍വേകള്‍ നല്‍കുന്ന സൂചന.

2012-ല്‍ ബി.ജെ.പി.ക്ക് 115-ഉം കോണ്‍ഗ്രസിന് 61-ഉം സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. ഗുജറാത്തിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 14നാണ്. 

Trending News