Eknath Shinde Cabinet : ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകൾ ദേവേന്ദ്ര ഫഡ്നാവിസിന്; മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെയ്ക്ക് നഗരവികസനം

Maharashtra Ministers and Their Portfolios ഏക്നാഥ് ഷിണ്ഡെ ക്യാമ്പിലുള്ള വിമത ശിവസേന നേതാക്കളായ ദീപക് കേസർക്കാരാണ് വിദ്യാഭ്യാസ വകുപ്പ് കൈകര്യം ചെയ്യുന്നത്. അബ്ദുൽ സത്താറിന് കൃഷിയും നൽകി. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 07:48 PM IST
  • ഉദ്ദവ് സർക്കാരിന്റെ മന്ത്രിസഭയിൽ ഏക്നാഥ് വഹിച്ചുകൊണ്ടിരുന്ന നഗരവികസന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിൽ തന്നെ തുടരും.
  • ഏഴ് ആഴ്ചകൾക്ക് മുമ്പാണ് ഉദ്ദവ് താക്കറെ സർക്കാരെ താഴെയിറക്കി ബിജെപിയും വിമത ശിവസേന നേതാക്കളും ചേർന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത്.
  • മുഖ്യമന്ത്രിയായി ഷിണ്ഡെയും ഉപമുഖ്യമന്ത്രിയായി ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഈ കഴിഞ്ഞ ചൊവ്വാഴ്ചാണ് 18 അംഗ മന്ത്രിസഭ വിപലീകരണം നടക്കുന്നത്.
  • ആഭ്യന്തരത്തിനും ധനകാര്യത്തിനും പുറമെ പ്ലാനിങ് വുകപ്പും ബിജെപി നേതാവിന്റെ കീഴിലാണ്.
Eknath Shinde Cabinet : ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകൾ ദേവേന്ദ്ര ഫഡ്നാവിസിന്; മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെയ്ക്ക് നഗരവികസനം

മുംബൈ : മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിണ്ഡെ സർക്കാരിന്റെ വിവിധ മന്ത്രിമാരുടെ വകുപ്പുകൾ വിഭജിച്ചു. ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് സുപ്രധാന വകുപ്പുകളായ ആഭ്യന്തരം ധനകാര്യം തുടങ്ങിയവയുടെ ചുമതല വഹിക്കും. ഉദ്ദവ് സർക്കാരിന്റെ മന്ത്രിസഭയിൽ ഏക്നാഥ് വഹിച്ചുകൊണ്ടിരുന്ന നഗരവികസന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിൽ തന്നെ തുടരും. 

ഏഴ് ആഴ്ചകൾക്ക് മുമ്പാണ് ഉദ്ദവ് താക്കറെ സർക്കാരെ താഴെയിറക്കി ബിജെപിയും വിമത ശിവസേന നേതാക്കളും ചേർന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത്. മുഖ്യമന്ത്രിയായി ഷിണ്ഡെയും ഉപമുഖ്യമന്ത്രിയായി ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഈ കഴിഞ്ഞ ചൊവ്വാഴ്ചാണ് 18 അംഗ മന്ത്രിസഭ വിപുലീകരണം നടക്കുന്നത്. ആഭ്യന്തരത്തിനും ധനകാര്യത്തിനും പുറമെ പ്ലാനിങ് വുകപ്പും ബിജെപി നേതാവിന്റെ കീഴിലാണ്. 

ALSO READ : Independence Day 2022: ത്രിവർണ്ണ കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറിയതിന്റെ ചരിത്രം

ബിജെപിയുടെ വിഖെ പാട്ടിലാണ് റവന്യു കൈകാര്യം ചെയ്യുന്നത്. ബിജെപിയുടെ തന്നെ സുധിർ മുംഗന്തിവാറിന് താൻ നേരത്തെ കൈകാര്യം ചെയ്തിരുന്ന വനം വകുപ്പ് നൽകി. മുൻ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിലാണ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി. ഒപ്പം പാർലമെന്ററകാര്യ വകുപ്പും അദ്ദേഹത്തിന് നൽകി. 

ഏക്നാഥ് ഷിണ്ഡെ ക്യാമ്പിലുള്ള വിമത ശിവസേന നേതാക്കളായ ദീപക് കേസർക്കാരാണ് വിദ്യാഭ്യാസ വകുപ്പ് കൈകര്യം ചെയ്യുന്നത്. അബ്ദുൽ സത്താറിന് കൃഷിയും നൽകി. 

ALSO READ : Chenab Bridge: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം; വശ്യസുന്ദര കാഴ്ചയായി ചെനാബ് പാലം- ചിത്രങ്ങൾ

ഉദ്ദവ് താക്കറെയുടെ സഖ്യ സർക്കാരിനെ താഴെയിറക്കാൻ ഏക്നാഥ് ഷിണ്ഡെയുടെ നേതൃത്വത്തിലാണ് വിമത എംഎൽഎമാരുടെ സംഘം അസമിലേക്ക് പോയത്. തുടർന്ന ബിജെപി പിന്തുണയിലൂടെ മഹാ വികാസ് അഘാടി സർക്കാരിനെ താഴെയിറക്കി ഷിണ്ഡെ സർക്കാർ രൂപീകരിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News