Loksabha Election 2024: 15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭാ സീറ്റുകൾ; തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

Parliament Election 2024: ഫെബ്രുവരി 27നാണ് 15 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ  9 മുതൽ വൈകിട്ട് 4 മണിവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 03:41 PM IST
  • നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 15 ആണ്.
  • രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം.
Loksabha Election 2024: 15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭാ സീറ്റുകൾ; തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട പോളിങ് നടക്കുന്ന സംസ്ഥാനങ്ങളിലെ തീയ്യതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയ്യതിയാണ്  തിങ്കളാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 27നാണ് 15 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ  9 മുതൽ വൈകിട്ട് 4 മണിവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. 

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 15 ആണ്. 13 സംസ്ഥാനങ്ങളിൽ നിന്നുള്ള 50 രാജ്യസഭാ അം​ഗങ്ങളുടെ കാലാവധി ഏപ്രിൽ 2ന് അവസാനിക്കുന്നതിനാലും, രണ്ട് സംസ്ഥാനങ്ങളിലെ രാജയസഭാം​ഗങ്ങൾ വിരമിക്കുന്നതിനാലുമാണ് ഈ 15 സംസ്ഥാനങ്ങളിൽ ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്നത്. 

ALSO READ: ബീഹാറിൽ സ്പീക്കർ സ്ഥാനം ലക്ഷ്യംവെച്ച് ബിജെപി; കരുക്കൾ നീക്കി തുടങ്ങി

തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ

ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കർണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാൻ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1), ഹിമാചൽ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തില് തിരഞ്ഞെടുപ്പ് നടക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News