ന്യൂഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ വിഷയം രാഷ്ട്രീയ പോരാട്ടത്തിന് കാരണമാകുന്നു.
ബീഹാര്‍,പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയം കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസം
ആണെന്ന് ഉറപ്പാണ്.
കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാണ് ബീഹാറില്‍ എന്‍ഡിഎ പ്രാധാന്യം നല്‍കുന്നതെന്ന് ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍
വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷമായ
ആര്‍ജെഡി ഉയര്‍ത്തുന്നത്.
അതുകൊണ്ട് തന്നെയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനം എല്‍ജെപി നേതാവ് മുന്നോട്ട് വെയ്ക്കുന്നതും.
ബീഹാറില്‍ മാത്രമല്ല പശ്ചിമ ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല,ഇവിടെ കുടിയേറ്റ തൊഴിലാളികളുടെ വിഷയം മുഖ്യമന്ത്രി മമതാ ബാനര്‍ജി,
കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ബിജെപി ക്ക് എതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ്.
Also Read:ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്;വെര്‍ച്വല്‍ റാലിയുമായി അമിത് ഷാ!
യാതൊരു മുന്നൊരുക്കവും ഇല്ലാതെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് കുടിയേറ്റ തൊഴിലാളികളുടെ ജീവിതം തകര്‍ത്തെന്ന് മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെ
ലെക്ഷ്യം വെച്ച് പറയുന്നു.
കോണ്‍ഗ്രസ്സും കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
എന്നാല്‍ ബിജെപി യാകട്ടെ ആത്മ നിര്‍ഭര്‍ ഭാരത് ഉയര്‍ത്തിക്കാട്ടി കുടിയേറ്റ തൊഴിലാളികളുടെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍
കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയാണെന്നും അവകാശപെടുന്നു.