Fact Check: ലതാ മങ്കേഷ്‌കറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഷാരൂഖ് ഖാനൊപ്പം എത്തിയ യുവതി? വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ സത്യം അറിയാം

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ അന്തിമസംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിൽ നടന്നു.  എട്ട് പതിറ്റാണ്ടോളം തന്‍റെ സ്വരമാധുര്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ഇതിഹാസ ഗായികയ്ക്  അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 02:18 PM IST
  • ഷാരൂഖ് ഖാൻ തന്‍റെ മാനേജര്‍ പൂജ ദദ്‌ലാനിയ്ക്കൊപ്പമാണ് എത്തിയത്. എന്നാല്‍, സോഷ്യല്‍ മീഡിയ ഇവരെ ഗൗരി ഖാൻ ആയി തെറ്റിദ്ധരിച്ചു.
Fact Check: ലതാ മങ്കേഷ്‌കറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഷാരൂഖ് ഖാനൊപ്പം എത്തിയ യുവതി? വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ സത്യം അറിയാം
Mumbai: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ അന്തിമസംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിൽ നടന്നു.  എട്ട് പതിറ്റാണ്ടോളം തന്‍റെ സ്വരമാധുര്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ഇതിഹാസ ഗായികയ്ക്  അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബോളിവുഡ് നടന്മാരായ അമിതാബ് ബച്ചന്‍ , ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാർ, മറ്റ് പ്രമുഖ വ്യക്തികൾ, മങ്കേഷ്‌കർ കുടുംബം എന്നിവര്‍ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 
 
ഞായറാഴ്ച വൈകീട്ട് ശിവാജി പാർക്ക് ശ്മശാനത്തിൽ നടന്ന ലതാ മങ്കേഷ്‌കറിന്റെ സംസ്കാര ചടങ്ങിൽ ഷാരൂഖ് ഖാൻ പങ്കെടുത്തിരുന്നു . വെളുത്ത ടീ ഷർട്ടും ബീജ് പാന്റും  ധരിച്ചെത്തിയ  അദ്ദേഹം മൃതദേഹത്തിന് സമീപംനിന്ന്  പ്രാര്‍ത്ഥിച്ചശേഷമാണ് മടങ്ങിയത്. 
 
 
ഷാരൂഖ് ഖാൻ തന്‍റെ മാനേജര്‍  പൂജ ദദ്‌ലാനിയ്ക്കൊപ്പമാണ് എത്തിയത്. എന്നാല്‍, സോഷ്യല്‍ മീഡിയ ഇവരെ ഗൗരി ഖാൻ ആയി തെറ്റിദ്ധരിച്ചു. ഇരുവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാസ്ക് ധരിച്ചിരുന്നു.  
 
മതപരമായ ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ, ഒരു മുതിർന്ന പത്രപ്രവർത്തകൻ ഷാരൂഖ് ഖാന്‍റെയും പൂജയുടെയും ശവസംസ്കാര ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കിട്ട് എഴുതി, “ഇതാ ഷാരൂഖ് ഖാനും  അദ്ദേഹത്തിന്‍റെ ഭാര്യ ഗൗരീഖാനും ലതാജിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നു.   എത്ര സൗഹാർദത്തിന്‍റെയും ബഹുമാനത്തിന്‍റെയും ചിത്രമാണ് ഇത്, വിശ്വാസത്തിന്‍റെയും മാനവികതയുടേയും പ്രതീകം... !!
 
ഷാരൂഖിനൊപ്പം എത്തിയ പൂജയെ ഗൗരി ഖാൻ ആണെന്ന് വിശ്വസിച്ച് നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഇത് പങ്കിട്ടിരുന്നു. എന്നാല്‍, വാസ്തവം മനസിലായതോടെ  ഷാരൂഖിനൊപ്പം എത്തിയത് ഗൗരിയല്ല, പൂജയാണെന്ന് തിരുത്തിക്കൊണ്ട് നിരവധിയാളുകള്‍  രംഗത്തെത്തി.  
 
ഇരുവരുടെയും ചിത്രം തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം,  ഷാരൂഖ് ഖാന്‍ മുസ്ലീമും  അദ്ദേഹത്തിന്‍റെ ഭാര്യ  ഗൗരി ഹിന്ദുവുമാണ് എന്നതാണ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഇരുവരും പൊതുവേദിയില്‍ അവരവരുടേതായ വിശ്വാസങ്ങള്‍  പിന്തുടരുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയത് 
 
എന്നാല്‍, പിന്നീട് സത്യം മനസിലായതോടെ  തനിക്ക് പറ്റിയ തെറ്റ് തിരുത്തി   പത്രപ്രവർത്തകൻ രംഗത്തെത്തിയിരുന്നു. എന്നാല്‍, അതിനുമുന്‍പേ ചിത്രം വൈറലായി മാറിയിരുന്നു... 
  
അതേസമയം, ലത മങ്കേഷ്‌കറുടെ ഭൗതികശരീരം ഞായറാഴ്ച വൈകിട്ടാണ് സംസ്‌കരിച്ചത്. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 
 
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News