GDP കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തുന്നു, സാമ്പത്തിക രംഗം അ​പ​ക​ട​ത്തി​ലേക്ക്!! മുന്നറിയിപ്പുമായി ര​ഘു​റാം രാ​ജ​ന്‍

  രാ​ജ്യ​ത്തി​ന്‍റെ സാമ്പത്തിക  രം​ഗം അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക് (RBI) മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍ (Raghuram Rajan).

Last Updated : Sep 7, 2020, 07:24 PM IST
  • രാ​ജ്യ​ത്തി​ന്‍റെ സാമ്പത്തിക രം​ഗം അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ര​ഘു​റാം രാ​ജ​ന്‍
  • ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ 23.9% ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു
GDP കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തുന്നു,  സാമ്പത്തിക രംഗം  അ​പ​ക​ട​ത്തി​ലേക്ക്!! മുന്നറിയിപ്പുമായി ര​ഘു​റാം രാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി:  രാ​ജ്യ​ത്തി​ന്‍റെ സാമ്പത്തിക  രം​ഗം അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക് (RBI) മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍ (Raghuram Rajan).

കോ​വി​ഡ് മ​ഹാ​മാ​രി ഇ​ന്ത്യ​ന്‍ വി​പ​ണി​യെ അ​തി​ഭീ​ക​ര​മാ​യി​ട്ടാ​ണ് ബാ​ധി​ച്ച​തെ​ന്നും ജി​ഡി​പി  വ​ള​ര്‍​ച്ചാ നി​ര​ക്ക് (GDP Growth Rate) കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്  എന്നും  ര​ഘു​റാം രാ​ജ​ന്‍ പ​റ​ഞ്ഞു. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ 23.9% ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അ​നൗ​ദ്യോ​ഗി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​ങ്ങ​ള്‍  കണക്കാക്കുമ്പോള്‍  ജി​ഡി​പി നി​ര​ക്ക് ഇ​നി​യും ഇ​ടി​യാ​നാ​ണ് സാ​ധ്യ​ത. രാ​ജ്യ​ത്തെ സാമ്പത്തിക  പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ വ​ഷ​ളാ​കും. സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ഇ​പ്പോ​ള്‍ ന​ല്‍​കി​യ​തൊ​ന്നും  സമ്പദ്  വ്യ​വ​സ്ഥ​യു​ടെ ഉ​ത്തേ​ജ​ന​ത്തി​ന് പ​ര്യാ​പ്ത​മ​ല്ലെ​ന്നും ര​ഘു​റാം രാ​ജ​ന്‍ വ്യക്തമാക്കി. 

സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ഴ​ത്തെ സ​മീ​പ​നം മാ​റ്റ​ണം. കൂ​ടു​ത​ല്‍ സാമ്പത്തിക പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ മോ​ദി സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു. രാ​ജ്യ​ത്ത് മ​ധ്യ​വ​ര്‍​ത്തി വി​ഭാ​ഗം ചെ​ല​വി​ടു​ന്ന​ത് കു​റ​ഞ്ഞ​ത് വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ഇ​വ​ര്‍​ക്കാ​യി കൂ​ടു​ത​ല്‍  സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍   സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്നും ര​ഘു​റാം രാ​ജ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ലോകത്തെ വന്‍കിട  സമ്പദ്  വ്യവസ്ഥകളില്‍ ഉണ്ടായ തകര്‍ച്ചകളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ്.  കോവിഡ് പടരുന്നത് നിയന്ത്രിക്കാനായി പ്രഖ്യാപിച്ച  lock down കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഇന്ത്യന്‍  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വയുളള മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (-)23.9%   രേഖപ്പെടുത്തിയപ്പോള്‍  അല്പമെങ്കിലും പിടിച്ചുനിന്നത് കാര്‍ഷിക മേഖല മാത്രമാണ്. രാജ്യത്തെ വന്‍തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് കാര്‍ഷിക മേഖലയാണ്. 3.4% വളര്‍ച്ച ഈ കാലയളവില്‍ കാര്‍ഷിക രംഗത്തുണ്ടായി. നിര്‍മാണ മേഖലയില്‍ 50 ശതമാനവും ഉല്‍പാദന മേഖലയില്‍ 39 ശതമാനവും ഇടിവുണ്ടായി. കടുത്ത മാന്ദ്യമാണ് ഈ രണ്ട് രംഗത്തും ഉളളത്.

Also read: മന്‍മോഹന്‍ സിംഗ് പറഞ്ഞത് സംഭവിച്ചു?

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (-)23.9ശതമാനമാണ് ഇടിഞ്ഞത്. ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളിലുണ്ടായ തകര്‍ച്ചകളില്‍ ഏറ്റവും വലിയതാണ് ഇന്ത്യയിലുണ്ടായത്. ജിഡിപിയില്‍ 32.9% തകര്‍ച്ച നേരിട്ട അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. യുകെയാണ് മൂന്നാം സ്ഥാനത്ത്. ജി‍ഡിപിയില്‍ 20.4% ഇടിവാണ് യുകെയിലുണ്ടായത്. ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണു പട്ടികയിലുള്ളത്. 

1996 മുതല്‍ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Trending News