Yamini Krishnamurthy Died: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

Yamini Krishnamurthy: പതിനേഴാം വയസിലായിരുന്നു യാമിനി കൃഷ്ണമൂർത്തി നൃത്തത്തിൽ അരങ്ങേറ്റം നടത്തിയത്. എ പാഷൻ ഫോർ ഡാൻസ്' എന്ന പേരിൽ യാമിനി ആത്മകഥയെഴുതിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 3, 2024, 10:01 PM IST
  • പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
  • വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം
Yamini Krishnamurthy Died: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 84 വയസായിരുന്നു.  വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ എഴു മാസമായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു യാമിനി കൃഷ്ണമൂര്‍ത്തി.

Also Read: പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

യാമിനി കൃഷ്ണമൂര്‍ത്തി ക്ലാസിക്കൽ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത ന‍‍ര്‍ത്തകിയായിരുന്നു. യാമിനി ആന്ധ്രയിലെ ചിറ്റൂർ ജില്ലക്കാരിയാണ്.  പതിനേഴാം വയസിലായിരുന്നു യാമിനി കൃഷ്ണമൂർത്തി നൃത്തത്തിൽ അരങ്ങേറ്റം നടത്തിയത്. എ പാഷൻ ഫോർ ഡാൻസ്' എന്ന പേരിൽ യാമിനി ആത്മകഥയെഴുതിയിട്ടുണ്ട്. ഡൽഹിയിലെ യാമിനി സ്കൂള്‍ ഓഫ് ഡാന്‍സില്‍ നാളെ രാവിലെ 9 മണി മുതല്‍ പൊതു ദര്‍ശനം നടക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: കുരുമുളകിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയുമോ?

സംസ്‌കൃത പണ്ഡിതനും കവിയുമായ എം.കൃഷ്‌ണമൂർത്തിയുടെ മകളായിരുന്നു യാമിനി കൃഷ്ണമൂർത്തി. അഞ്ച് വയസ് മുതൽ ഭരതനാട്യ പഠനം ആരംഭിച്ച യാമിനി  തഞ്ചാവൂർ‌ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി പിള്ള, മൈലാപ്പുർ ഗൗരിയമ്മ തുടങ്ങിയ നർത്തകരുടെ കീഴിൽ കൂടുതൽ‌ പരിശീലനം നേടിയിട്ടുണ്ട്. വേദാന്തം ലക്ഷ്മിനാരായണ ശാസ്ത്രി, ചിന്താ കൃഷ്ണമൂർത്തി തുടങ്ങിയവരുടെ ശിഷ്യയായി കുച്ചിപ്പുടിയും പങ്കജ് ചരൺ ദാസിന്റെയും കേളുചരൺ മഹാപത്രയുടെയും കീഴിൽ ഒഡീസിയും പഠിച്ചിട്ടുണ്ട്. 

Also Read: ശനി കൃപയിൽ ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികളിൽ അംഗീകാരം നേടിക്കൊടുത്തതിൽ യാമിനിയുടെ പങ്ക് വളരെ വലുതാണ്. രാജ്യം യാമിനി കൃഷ്ണമൂർ‌ത്തിയ്ക്ക് 1968 ൽ പത്മശ്രീ, 2001 ൽ പത്മഭൂഷൺ, 2016 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News