Dilli Chalo March: കർഷകരുടെ 'ദില്ലി ചലോ' മാർച്ച്, ഡല്‍ഹി കനത്ത ജാഗ്രതയിൽ; പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു

Dilli Chalo March:  കര്‍ഷകര്‍ ബസുകളിലും ട്രെയിനുകളിലും രാജ്യതലസ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടല്‍.  ഇതോടെ ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും കനത്ത ജാഗ്രതയിലാണ്. അതിർത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 02:34 PM IST
  • കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് കൂടുതല്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ഏതു വിധത്തിലും ഡല്‍ഹി കടക്കാനുള ശ്രമത്തിലാണ് കര്‍ഷകര്‍
Dilli Chalo March: കർഷകരുടെ 'ദില്ലി ചലോ' മാർച്ച്, ഡല്‍ഹി കനത്ത ജാഗ്രതയിൽ; പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു

Farner's Dilli Chalo March: ഏറെ ദിവസത്തെ നിശബ്ദതയ്ക്ക് ശേഷം കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.  

കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് കൂടുതല്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ഏതു വിധത്തിലും ഡല്‍ഹി കടക്കാനുള ശ്രമത്തിലാണ് കര്‍ഷകര്‍. 

Also Read: Vijaya Ekadashi 2024: ഇന്ന് വിജയ ഏകാദശി, അറിയാതെപോലും ഈ 3 കാര്യങ്ങള്‍ ചെയ്യരുത്, കടുത്ത ദോഷം   
 
കര്‍ഷകര്‍ ബസുകളിലും ട്രെയിനുകളിലും രാജ്യതലസ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടല്‍.  ഇതോടെ ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും കനത്ത ജാഗ്രതയിലാണ്. അതിർത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. തിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ജാഗ്രതാ പുലര്‍ത്താന്‍ ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read:  Gold Rate Today: ആഭരണ പ്രേമികളെ നിരാശരാക്കി സ്വര്‍ണവില വീണ്ടും സർവ്വകാല റെക്കോർഡിൽ!!  
 
 

കര്‍ഷകരുടെ ‘ദില്ലി ചലോ’ മാർച്ച് മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വസതികൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. ന്യൂഡൽഹിയിലും സെൻട്രൽ ഡൽഹിയിലും ഗതാഗതക്കുരുക്കിന് കാരണമായേക്കാവുന്ന പ്രദേശങ്ങളിൽ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.  

ന്യൂഡൽഹി ജില്ലയിൽ ഒരു തരത്തിലുള്ള പ്രതിഷേധവും നടത്താൻ പോലീസ് അനുമതി നൽകിയിട്ടില്ല, അതിനാൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന അക്രമികളെ ഡല്‍ഹി പോലീസും അർദ്ധസൈനിക വിഭാഗവും നിരീക്ഷിക്കും. 

 കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന രണ്ട് പ്രധാന സംഘടനകളായ കിസാൻ മസ്ദൂര്‍ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും ബുധനാഴ്ച ഡൽഹിയിൽ ഒത്തുചേരാൻ കർഷകർക്ക് ആഹ്വാനം നൽകിയിരിയ്ക്കുകയാണ്. മാർച്ച് 3 നാണ് കര്‍ഷക നേതാക്കള്‍ ഈ ആഹ്വാനം നടത്തിയത്.  രാജ്യമൊട്ടുക്കുള്ള കര്‍ഷകരെ തങ്ങളുടെ  പ്രതിഷേധ റാലിയില്‍ പങ്കെടുപ്പിക്കുക എന്നതാണ് കര്‍ഷക നേതാക്കള്‍ ലക്ഷ്യമിടുന്നത്. 

അതീവ സുരക്ഷയില്‍ ഡല്‍ഹി 

ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട്  സിംഗു, ടിക്രി അതിർത്തികളിള്‍ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്തെങ്കിലും പോലീസിന്‍റെയും അർദ്ധസൈനികരുടെയും വിന്യാസം ഇപ്പോഴും ഉണ്ട്. അവര്‍  24 മണിക്കൂറും കർശനമായ ജാഗ്രത ഉറപ്പാക്കുന്നുണ്ട്. റെയിൽവേ, മെട്രോ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കൂടുതൽ പോലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുള്ളതായി ഡല്‍ഹി പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

അതേസമയം, സുരക്ഷാ പരിശോധനകള്‍  ശക്തമാക്കിയതോടെ ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ  ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.  

കർഷകരുടെ റെയിൽ രോക്കോ ആഹ്വാനം 

കർഷക നേതാക്കളായ സർവാൻ സിംഗ് പന്ദറും ജഗ്ജിത് സിംഗ് ദല്ലേവാളും മാർച്ച് 6 ന്  ഡൽഹിയിൽ പ്രതിഷേധത്തിനായി രാജ്യത്തുടനീളമുള്ള കർഷകർക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 10 ന് രാജ്യവ്യാപകമായി നാല് മണിക്കൂർ റെയിൽ രോക്കോ പ്രതിഷേധം (ട്രെയിന്‍ തടയല്‍)  നടത്താനും അവർ ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. 

പ്രതിഷേധത്തിനായി ഡല്‍ഹിയിലേയ്ക്ക് തിരിച്ച കര്‍ഷകരെ അതിര്‍ത്തിയില്‍ സുരക്ഷാസേന തടഞ്ഞതോടെ കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി അതിർത്തി പോയിന്‍റുകളിൽ തുടരാൻ തിരഞ്ഞെടുത്തു. അവിടെയും സുരക്ഷാ സേന ഇടപെട്ടു. ഇതോടെ ഹരിയാന-പഞ്ചാബ് അതിർത്തിയിൽ  പലതവണ സംഘർഷമുണ്ടായി. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News