ആഘോഷങ്ങളിൽ നിന്നുമുള്ള അറിവുകൾ രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് ഉത്തമം: നരേന്ദ്ര മോദി

ദസ്സറ പോലുള്ള ആഘോഷങ്ങൾ വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അവയിൽ നിന്നുമുള്ള അറിവുകൾ ജനങ്ങൾ രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവപ്പ് കോട്ടയിൽ നടന്ന രാംലീല പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ആഘോഷങ്ങൾ കൃഷി, നദികൾ, പർവ്വതങ്ങൾ, ചരിത്രം, സംസ്കാരം എന്നിവയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. ഈ അഘോഷങ്ങളിൽ നിന്നുമെല്ലാം വളരെയധികം സാമൂഹികമായി ബന്ധപ്പെട്ട അറിവുകൾ ഉണ്ട്. ഈ അറിവുകൾ സമൂഹത്തിന്‍റെ ഐക്യത്തിനും സ്‌നേഹബന്ധങ്ങൾക്കും ഏറെ ഉത്തേജനം നൽകുന്നതാണ് പ്രധാനമന്ത്രി പറഞ്ഞു.

Last Updated : Oct 1, 2017, 10:22 AM IST
ആഘോഷങ്ങളിൽ നിന്നുമുള്ള അറിവുകൾ രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് ഉത്തമം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ദസ്സറ പോലുള്ള ആഘോഷങ്ങൾ വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അവയിൽ നിന്നുമുള്ള അറിവുകൾ ജനങ്ങൾ രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവപ്പ് കോട്ടയിൽ നടന്ന രാംലീല പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ആഘോഷങ്ങൾ കൃഷി, നദികൾ, പർവ്വതങ്ങൾ, ചരിത്രം, സംസ്കാരം എന്നിവയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. ഈ അഘോഷങ്ങളിൽ നിന്നുമെല്ലാം വളരെയധികം സാമൂഹികമായി ബന്ധപ്പെട്ട അറിവുകൾ ഉണ്ട്. ഈ അറിവുകൾ സമൂഹത്തിന്‍റെ ഐക്യത്തിനും സ്‌നേഹബന്ധങ്ങൾക്കും ഏറെ ഉത്തേജനം നൽകുന്നതാണ് പ്രധാനമന്ത്രി പറഞ്ഞു.

ആയിരത്തിലേറെ വര്‍ഷങ്ങളായെങ്കിലും ഭഗവാൻ ശ്രീരാമനും ശ്രീകൃഷ്ണനും ഈ കാലഘട്ടത്തിലും മനുഷ്യരായ നമുക്ക് പ്രചോദനം നല്‍കുകയാണെന്നും. ആഘോഷങ്ങളിൽ നിന്നും പകർന്ന് കിട്ടുന്ന അറിവുകൾ യഥാർത്ഥ്യമാക്കുകയും, അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ദുഷ്ട ശക്തികളെ തടയാൻ ശ്രമിക്കുകയും വേണം എന്നും രാംലീലയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. 2022ൽ പുതിയ ഒരു ഇന്ത്യക്കായി രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Trending News