ന്യൂഡൽഹി: Operation Ganga: റൊമേനിയയിൽ (Romania) നിന്ന് അഞ്ചാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്. ഇതോടെ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയിട്ടുണ്ട്. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൌത്യത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
#WATCH | The fifth #OperationGanga flight that departed from Bucharest (Romania), landed in Delhi earlier this morning. The flight carried 249 Indian nationals.#RussiaUkraineCrisis pic.twitter.com/DTg7r2kf3v
— ANI (@ANI) February 28, 2022
Also Read: Russia Ukraine War: റഷ്യക്ക് പൂർണ പിന്തുണയുമായി ബെലാറൂസ്; ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി
യുക്രൈനിൽ ബുദ്ധിമുട്ടുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നിരുന്നു. യോഗത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിൽ തീരുമാനമെടുക്കുകയായിരുന്നു. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നിരുന്നു.
#OperationGanga | The fifth flight that departed from Bucharest (Romania), landed in Delhi earlier this morning. The flight carried 249 Indian nationals.#RussiaUkraineCrisis pic.twitter.com/ATsGW9wH8e
— ANI (@ANI) February 28, 2022
Also Read: 'സൈറയില്ലാതെ ആര്യ യുക്രൈനിൽ നിന്നും മടങ്ങില്ല' നൊമ്പരമാകുന്ന ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
യോഗത്തിൽ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് ചർച്ച ചെയ്കു. കൂടതെ യോഗത്തിൽ രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്നതും വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇതിൽ റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും ചർച്ച ചെയ്തു.
Also Read: Viral Video: മേഘങ്ങളെ ചുംബിക്കുന്ന തിരമാലകൾ..! വീഡിയോ വൈറൽ
യുദ്ധം തുടങ്ങിയ ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഇന്നലെ കേരളത്തിലെത്തിയിരുന്നു. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് ഇന്നലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.