ചെന്നൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ 'PM-Cares' ഫണ്ടിനെ വിമര്‍ശിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സന്‍റെ ഡോക്ടറെ പുറത്താക്കി.
ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെ ആണ് ടീം ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷവും സൈനീകരുടെ വീരമൃത്യുവും 'PM-Cares' ഫണ്ടിനെ വിമര്‍ശിക്കാന്‍ ഉപയോഗിച്ചതിനാണ് സസ്പെന്‍ഷന്‍.
ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് പദവി വഹിക്കുന്ന മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായ ടീമാണ് CSK. CSKയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചിരിക്കുന്നത്. ഡോക്ടറിന്‍റെ വിവാദ ട്വീറ്റ് തള്ളിക്കൊണ്ടാണ് CSK സസ്പെന്‍ഷന്‍ വിവര൦ പങ്കുവച്ചിരിക്കുന്നത്.
The Chennai Super Kings Management was not aware of the personal tweet of Dr. Madhu Thottappillil. He has been suspended from his position as the Team Doctor.
Chennai Super Kings regrets his tweet which was without the knowledge of the Management and in bad taste.
— Chennai Super Kings (@ChennaiIPL) June 17, 2020
@ChennaiIPL suspends its team doctor for this tweet. #IPL #IndianArmy #chinaindiaborder pic.twitter.com/6MWy3qvuec
— Santhosh Kumar (@giffy6ty) June 17, 2020
2008ല്‍ IPL ആരംഭിക്കുമ്പോള്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഔദ്യോഗിക ഡോക്ടറാണ് മധു തോട്ടപ്പിള്ളില്‍. 'ആ ശവപ്പെട്ടികളില്‍ 'PM Cares' സ്റ്റിക്കറുണ്ടാകുമോ?, ഒരു ആകാംഷ' -ഇതായിരുന്നു മധുവിന്‍റെ ട്വീറ്റ്. ഇതിനു പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ ഡോക്ടര്‍ ട്വീറ്റ് പിന്‍വലിച്ചു.
എന്നാല്‍, ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാനായിരുന്നു ടീം അധികൃതരുടെ തീരുമാനം. ഡോക്ടറുടെ വ്യക്തിപരമായ ട്വീറ്റായിരുന്നു അതെന്നും അതെക്കുറിച്ച് ടീം മാനേജ്മെന്‍റിന് അറിവുണ്ടായിരുന്നില്ല എന്നും ടീമിന്‍റെ ട്വീറ്റില്‍ പറയുന്നു. കൂടാതെ തീര്‍ത്തും മോശം ഭാഷയിലുള്ള ഡോക്ടറുടെ ട്വീറ്റില്‍ ടീം ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ വ്യക്തമാക്കി.