വാറങ്കലില്‍ പടക്ക ഗോഡോണില്‍ പൊട്ടിത്തെറി, 11 പേര്‍ വെന്തുമരിച്ചു

വാറങ്കല്‍ കോട്ടി ലിംഗാള ക്ഷേത്രത്തിന് സമീപമുള്ള ഭദ്രകാളി ഫയര്‍ വര്‍ക്സിന്‍റെ ഗോഡോണിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Last Updated : Jul 4, 2018, 04:39 PM IST
വാറങ്കലില്‍ പടക്ക ഗോഡോണില്‍ പൊട്ടിത്തെറി, 11 പേര്‍ വെന്തുമരിച്ചു

വാറങ്കല്‍: തെലങ്കാന വാറങ്കലില്‍ പടക്ക ഗോഡോണില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പതിനൊന്നുപേര്‍ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാറങ്കല്‍ കോട്ടി ലിംഗാള ക്ഷേത്രത്തിന് സമീപമുള്ള ഭദ്രകാളി ഫയര്‍ വര്‍ക്സിന്‍റെ ഗോഡോണിലാണ് പൊട്ടിത്തെറി ഉണ്ടായത്.

അപകടം നടക്കുമ്പോള്‍ പതിനഞ്ചോളം പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. വലിയ പൊട്ടിത്തെറിക്ക് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Trending News