ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) ഓഫീസ് ആസ്ഥാനത്ത് തീപിടുത്തമുണ്ടായി. തീപിടുത്തമുണ്ടായത് പാർക്കിങ് ഏരിയയിലെ ഇലക്ട്രോണിക് മുറിയിലാണ്.
നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണ്.
Also Read: Maharashtra: മുംബൈയിലെ ആശുപത്രിയിൽ വൻ തീപിടുത്തം; രണ്ട് പേർ മരിച്ചു
New Delhi | Smoke emanating was due to short circuit in the generator in the CBI building. No fire & damage to properties were reported. After smoke, an automatic sprinkler system was activated. The functioning of the office will be restored in some time: CBI officer pic.twitter.com/5mRnU6c5B3
— ANI (@ANI) July 8, 2021
തീ പടര്‍ന്നതിന്റെ കാണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയത് അപകടം ഒഴിവാക്കി.
സംഭവം നടന്നത് രാവിലെ 11:35 നാണ് എന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...