First Sologamy Marriage: വരനുമില്ല, പൂജാരിയുമില്ല, സ്വന്തം വിവാഹം സ്വയം നടത്തി ക്ഷമ ബിന്ദു...!!

എല്ലാ ആഡംബരങ്ങളോടുംകൂടി രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു.  24കാരിയായ ക്ഷമാ ബിന്ദുവാണ് കഴിഞ്ഞ ദിവസം  സ്വയം വിവാഹം കഴിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 9, 2022, 05:18 PM IST
  • ഗുജറാത്തിൽ നിന്നുള്ള 24 കാരിയായ ക്ഷമാ ബിന്ദു സ്വയം വിവാഹം കഴിയ്ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
First Sologamy Marriage: വരനുമില്ല, പൂജാരിയുമില്ല, സ്വന്തം വിവാഹം സ്വയം നടത്തി ക്ഷമ ബിന്ദു...!!

Gujarat Viral News: എല്ലാ ആഡംബരങ്ങളോടുംകൂടി രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു.  24കാരിയായ ക്ഷമാ ബിന്ദുവാണ് കഴിഞ്ഞ ദിവസം  സ്വയം വിവാഹം കഴിച്ചത്.

ഗുജറാത്തിൽ നിന്നുള്ള 24 കാരിയായ ക്ഷമാ ബിന്ദു സ്വയം വിവാഹം കഴിയ്ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

എല്ലാ ആചാരങ്ങളോടും അനുഷ്ടാനങ്ങളോടും കൂടി വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്താനായിരുന്നു ക്ഷമാ ബിന്ദുവിന്‍റെ ആഗ്രഹം എന്നാല്‍, അത് സാധിച്ചില്ല. 'സോളോഗമി' വിവാഹം വാര്‍ത്തകളില്‍ ഇടം നേടിയതോടെ എതിര്‍പ്പുമായി  ബിജെപി നേതാവ് സുനിത ശുക്ല രംഗത്തെത്തിയിരുന്നു.  ക്ഷേത്രത്തിൽ വിവാഹം നടത്താന്‍  അനുവദിക്കില്ലെന്ന്  ബിജെപി നേതാവ് വ്യക്തമാക്കിയിരുന്നു. ഇത്തരം വിവാഹങ്ങള്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ല എന്നും  ഈ വിവാഹത്തിനായി ക്ഷേത്രം തിരഞ്ഞെടുക്കുന്നതിന് താൻ എതിരാണെന്നും അവര്‍ പറഞ്ഞിരുന്നു. കൂടാതെ ഇത്തരം വിവാഹങ്ങള്‍  ഹിന്ദുമതത്തിന് എതിരാണെന്നും ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കുമെന്നും ബിജെപി നേതാവ് ആരോപിച്ചു. 

ബിജെപി നേതാക്കള്‍ വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ പൂജാരിയും പിന്‍മാറി.  അതോടെ വധു ക്ഷമാ ബിന്ദു നിശ്ചയിച്ചതിനും   രണ്ടു ദിവസം മുന്‍പ് സ്വന്തം വിവാഹം സ്വയം നടത്തുകയായിരുന്നു. 

പൂജാരിയും വരനും ഇല്ലായിരുന്നുവെങ്കിലും വിവാഹചടങ്ങുകള്‍ പൂര്‍ണമായിരുന്നു.  ഗോത്രിയിലെ അവളുടെ വീട്ടിൽവച്ചു നടന്ന വിവാഹത്തില്‍ എല്ലാ അനുഷ്ടാനങ്ങളും നടത്തിയിരുന്നു. വരൻ ഇല്ലെങ്കിലും വിവാഹ ചടങ്ങുകൾ 40 മിനിറ്റ് നീണ്ടുനിന്നു. അവളുടെ ഏകാംഗ വിവാഹത്തിൽ നിന്നുള്ള ചിത്രത്തില്‍  ബിന്ദു ചുവന്ന ലെഹംഗയും  വിവാഹത്തിന്‍റെ പ്രത്യേക വളകളും (ചൂഡ) ധരിച്ചിരുന്നു.  കൂടാതെ, സിന്ദൂരം സ്വയം അവളുടെ നെറുകയില്‍ ഇടുന്നതിന്‍റെ ചിത്രങ്ങളും അവര്‍ പങ്കുവച്ചിരുന്നു.  

വിവാദങ്ങൾ ഒഴിവാക്കാനാണ് താന്‍ തന്‍റെ  വിവാഹം മുന്‍കൂട്ടി നിശ്ചയിച്ച തിയതിയില്‍ നിന്നും  നേരത്തെ നടത്തിയത് എന്നവര്‍ പറഞ്ഞു.  അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ, ഇത് തികച്ചും ഒരു സ്വകാര്യ ചടങ്ങായിരുന്നു എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹിതയായതില്‍ സന്തോഷിക്കുന്നതായി അവര്‍ പറഞ്ഞു. കൂടാതെ,  മറ്റ് വധുക്കളെപ്പോലെ, കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിൽ നിന്ന് പോകേണ്ടിവരില്ല, എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

താൻ ഒരിക്കലും മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു, അതിനാലാണ് സ്വയം വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചത്. നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്‍റെ ആദ്യ മാതൃക താനായിരിക്കും, ക്ഷമാ പറയുന്നു.  bisexual ആയ ക്ഷമാ ബിന്ദു ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. 

സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു. ഇതായിരുന്നു, വിവാഹവുമായി ബന്ധപ്പെട്ട് ക്ഷമയുടെ വിശദീകരണം. കൂടാതെ ക്ഷമയുടെ മാതാപിതാക്കളും വിവാഹത്തിന് സമ്മതം നല്‍കിയിരുന്നു.  

വിവാഹം കഴിഞ്ഞ്, മുന്‍പ് പ്ലാന്‍ ചെയ്തതനുസരിച്ച്  ഹണിമൂണ്‍ ആഘോഷിക്കാനായി ബിന്ദു ഗോവയിലേയ്ക്ക് യാത്രയാവും.....!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News