Friendship Day Wishes: സ്നേഹിതർക്കൊരു സ്നേഹ ദിനം: പ്രിയപ്പെട്ട സുഹൃത്തുകൾക്ക് ആശംസകൾ നേരാം

ജോലികളോ മറ്റ് തിരക്കുകളോ ഇല്ലാതെ കൂട്ടുക്കാർക്ക് ഒത്തു കൂടുവാനാണ്  ഞായറാഴ്ച ദിവസത്തെ സൗഹൃദ ദിനത്തിനായി തീരുമാനിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 2, 2024, 04:33 PM IST
  • ഇന്ത്യയിൽ സൗഹ‍ൃദ ദിനമാഘോഷിക്കുന്നത് ആ​ഗസ്റ്റ് മാസത്തെ ആദ്യത്തെ ഞായറാഴ്ച
  • ആ​ഗോള സൗഹൃദ ദിനം ആഘോഷിക്കുന്നത് ജൂലൈ 30ന്
  • ഹാൾമാർക്ക് കാർഡിന്റെ സ്ഥാപകനായ ജോയ്‌സ് ഹാൾ ആണ് ആദ്യമായി സൗഹൃദ ദിനമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്
Friendship Day Wishes: സ്നേഹിതർക്കൊരു സ്നേഹ ദിനം: പ്രിയപ്പെട്ട സുഹൃത്തുകൾക്ക് ആശംസകൾ നേരാം

പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നു വന്ന് ജീവനായി മാറുന്നവയാണ് ഓരോ സൗഹൃദബന്ധങ്ങളും. അവിടെ ഭാഷ - ദേശ - വർണ്ണ - വർ​ഗ വ്യത്യാസങ്ങളില്ല. ജൂലൈ 30 നാണ് ആ​ഗോള സൗഹൃദ ദിനം ആഘോഷിക്കുന്നത്. എന്നാൽ  ഇന്ത്യയിൽ  സൗഹ‍ൃദ ദിനമാഘോഷിക്കുന്നത് ആ​ഗസ്റ്റ് മാസത്തെ ആദ്യത്തെ ഞായറാഴ്ചയാണ്. ജോലികളോ മറ്റ് തിരക്കുകളോ ഇല്ലാതെ കൂട്ടുക്കാർക്ക് ഒത്തു കൂടുവാനാണ്  ഞായറാഴ്ച ദിവസത്തെ സൗഹൃദ ദിനത്തിനായി തീരുമാനിച്ചത്.

1930 ൽ ഹാൾമാർക്ക് കാർഡിന്റെ സ്ഥാപകനായ ജോയ്‌സ് ഹാൾ ആണ് ആദ്യമായി സൗഹൃദ ദിനമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. പിന്നീട് ഈ ആശയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു. തുടർന്ന് 1958ൽ ഡോ. റാമോൺ ആർട്ടെമിയോ ബ്രാച്ചോ  ആഗോള സൗഹൃദ ദിനം എന്ന ആശയം നിർദ്ദേശിക്കുകയും  2011ൽ ഐക്യരാഷ്ട്രസഭ ജൂലൈ 30 സൗഹൃദദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു

സൗഹൃദ ദിന സന്ദേശങ്ങൾ

കൂടെ പിറന്നില്ലെങ്കിലും കൂടെ പിറന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ ഒക്കെ ജീവിതത്തില്‍.

സൗഹൃദം ഒരു തണല്‍ പോലെയാണ് വേദനയുടെ ലോകത്ത് എല്ലാം മറക്കാനുള്ള തണല്‍.

നിന്നെയറിയുന്ന നിഴലുകളാണ് ഓരോ സൗഹൃദയവും.

ഓരോ സൗഹൃദത്തിന് പിറകിലും ഓരോ കാരണമുണ്ടാകും. കാരണങ്ങള്‍ അവസാനിക്കുമ്പോള്‍ ചിലര്‍ നമ്മെ ഉപേക്ഷിക്കുന്നു. അവസാനിക്കാത്ത കാരണമുള്ളവര്‍ സൗഹൃദം തുടരുന്നു.

പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തില്‍ വന്നു ചേരുന്ന സൗഭാഗ്യമാണ് സുഹൃത്ത്. നഷ്ടപ്പെടുത്തിയാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത അമൂല്യ നിധിയാണ് സൗഹൃദം.

അകലം കൂടുന്നതിനനുസരിച്ച് അടുപ്പം കൂടുന്ന ഈ സൗഹൃദം എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാം.

Read Also: ജീവനുള്ള എല്ലാവരെയും രക്ഷിച്ചെന്ന് സൈന്യം; ശരിവെച്ച് തെര്‍മല്‍ ഇമേജിംഗ് പരിശോധന

സൗഹൃദവുമായി ബന്ധപ്പെട്ടട ഉദ്ദരണികൾ

നിങ്ങള്‍ക്ക് ഒരു മികച്ച സുഹൃത്ത് ലഭിക്കുമ്പോള്‍ കാര്യങ്ങള്‍ ഒരിക്കലും ഭയാനകമല്ല. - ബില്‍ വാട്ടേഴ്‌സണ്‍

എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കുന്നവനാണ്. - ഹെന്റി ഫോര്‍ഡ് 

ഒരു സുഹൃത്തില്ലാത്ത ദിവസം ഒരു തുള്ളി തേന്‍ പോലും ഉള്ളില്‍ അവശേഷിക്കാത്ത ഒരു പാത്രം പോലെയാണ്. - വിന്നി ദി പൂഹ്

സൗഹൃദമാണ് നിങ്ങളുടെ ഏറ്റവും വലിയ ദൗര്‍ബല്യമെങ്കില്‍ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തന്‍. - എബ്രഹാം ലിങ്കന്‍

രണ്ട് സുഹൃത്തുക്കള്‍ക്ക് എതിര്‍ദിഷയില്‍ നടക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ സൗഹൃദം. - ജോഷ് ഗ്രേസണ്‍

വെളിച്ചത്തില്‍ ഒറ്റയ്ക്ക് നടക്കുന്നതിനെക്കാള്‍ ഇരുട്ടില്‍ ഒരു സുഹൃത്തിനൊപ്പം നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. - ഹെലന്‍ കെല്ലര്‍

സൗഹൃദമാണ് ജീവിതത്തിന്റെ വീഞ്ഞ്. - എഡ്വേര്‍ഡ് യംഗ്

സൗഹൃദം എന്നത് ലോകത്തില്‍ വിശദീകരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.  ഇത് സ്‌കൂളില്‍ പഠിക്കുന്ന കാര്യമല്ല. എന്നാല്‍ സൗഹൃദത്തിന്റെ അര്‍ത്ഥം നിങ്ങള്‍ പഠിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ശരിക്കും ഒന്നും പഠിച്ചിട്ടില്ല. - മുഹമ്മദ് അലി

ലോകം വളരെ സങ്കീര്‍ണ്ണമായിരിക്കുമ്പോള്‍, സൗഹൃദം എന്ന ലളിതമായ സമ്മാനം നമ്മുടെ എല്ലാവരുടെയും കൈകളിലുണ്ട്. -  മരിയ ശ്രീവര്‍

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കുടുംബമാണ് സുഹൃത്തുക്കള്‍. - ജെസ് സി സ്‌കോട്ട്

ഒരു അപരിചിതന്റെ മുഖത്തിന് പിന്നില്‍ ഒരു സുഹൃത്ത് കാത്തിരിക്കുന്നു. - മായ ആഞ്ചലോ

സൗഹൃ​​ദ ദിന ആശംസകൾ

കൂടെ കൂട്ടുകാര്‍ ഉണ്ടെങ്കില്‍ എന്തിനും ഒരു ധൈര്യമാണ്. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ.

ഹൃദയത്തില്‍ ഹൃദയം തൊട്ടറിയുന്ന വികാരമാണ് സൗഹൃദം. സൗഹൃദ ദിനാശംസകൾ.

എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനു​ഗ്രഹമാണ് നീ. സൗഹൃദ ദിനാശംസകൾ സുഹൃത്തേ.

ഓർമ്മിക്കാനും ഓർമ്മിക്കപ്പെടാനും ഒരു നല്ല സൗഹൃദം. ഹാപ്പി  ഫ്രണ്ട്ഷിപ്പ് ഡേ.

എവിടെയോ ജനിച്ച് എവിടെയോ ജീവിച്ച നമ്മളെ കാലം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. ഈ ജീവിത യാത്രയിൽ അവസാനം വരെ സുഹൃത്തുക്കളായി ജീവിക്കാം. ഹാപ്പി  ഫ്രണ്ട്ഷിപ്പ് ഡേ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News