ഡല്‍ഹി: മെയ് ഒന്നു മുതല്‍ അഞ്ച് നഗരങ്ങളിലെ ഇന്ധനവില ദിനംപ്രതി മാറും. വിശാഖപട്ടണം, പുതുച്ചേരി, ജ,ഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.
കറന്‍സി വിലയിലെ മാറ്റവും ആഗോള എണ്ണ വിപണിയിലെ വ്യത്യാസവും അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോഴാണ് രാജ്യത്താകമാനം നിലവില്‍ വില പുതുക്കുന്നത്.
രാജ്യത്തെ 90ശതമാനം ചെറുകിട ഔട്ട്‌ലറ്റുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെതാണ്. ഈ മൂന്നു കമ്പനികള്‍ക്ക് ഈ അഞ്ച് സംസ്ഥാനങ്ങളിലായി 200 പമ്പുകള്‍ ഉള്ളതായാണ് കണക്ക്.