Funny Video Today: ഏറെ വിളിച്ചിട്ടും അനക്കമില്ല, ഒടുവില്‍ പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...!!

കൗമാരക്കാര്‍ ജീവിതം ഏറെ ആസ്വദിക്കുന്നവരും തമാശ ഒപ്പിക്കുന്നവരുമാണ്.   സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് തമാശ ഒപ്പിയ്ക്കുകയും കൂട്ടുകാരെ പറ്റിയ്ക്കുകയും ചെയ്യുക എന്നത് ഇവരുടെ വിനോദമാണ്‌.  പലപ്പോഴും ഇവരുടെ തമാശകള്‍ അതിരു കടക്കാറുണ്ട്...

Written by - Zee Malayalam News Desk | Last Updated : May 12, 2022, 06:15 PM IST
  • കുംഭകര്‍ണ്ണനേപ്പോലെ ഉറങ്ങുക എന്ന് ആളുകള്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും, ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്കും അതാണ്‌ തോന്നുക.
Funny Video Today: ഏറെ വിളിച്ചിട്ടും അനക്കമില്ല, ഒടുവില്‍ പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...!!

Funny Video Today: കൗമാരക്കാര്‍ ജീവിതം ഏറെ ആസ്വദിക്കുന്നവരും തമാശ ഒപ്പിക്കുന്നവരുമാണ്.   സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് തമാശ ഒപ്പിയ്ക്കുകയും കൂട്ടുകാരെ പറ്റിയ്ക്കുകയും ചെയ്യുക എന്നത് ഇവരുടെ വിനോദമാണ്‌.  പലപ്പോഴും ഇവരുടെ തമാശകള്‍ അതിരു കടക്കാറുണ്ട്...

ഇത്തരക്കാര്‍ ഒപ്പിയ്ക്കുന്ന വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.  അതുപോലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.  

കുംഭകര്‍ണ്ണനേപ്പോലെ ഉറങ്ങുക എന്ന് ആളുകള്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും, ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്കും അതാണ്‌ തോന്നുക.  ഈ വീഡിയോയില്‍ കുറേ യുവാക്കളും ഒപ്പം പോലീസും ഒരു റൂമിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്നത് കാണാം. അവര്‍ ആരെയോ വിളിയ്ക്കുകയാണ്. എന്നാല്‍ അകത്തുനിന്നും യാതൊരു പ്രതികരണവും ലഭിക്കുന്നില്ല.  ഒടുവില്‍ പോലീസ്  വാതില്‍ പൊളിച്ച് അകത്തുകടക്കുമ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു....!! 

സംഭവം ഇതാണ്, ആണ്‍കുട്ടികളുടെ ഹോസ്റ്റലാണ് സംഭവസ്ഥലം. ഒരു ആണ്‍കുട്ടി  പകല്‍ സമയത്ത്  മുറിയുടെ  വാതില്‍ അടച്ച് നല്ല ഉറക്കം പിടിച്ചു.  ഈ സമയം ഹോസ്റ്റലില്‍ എത്തിയ സുഹൃത്തുക്കള്‍ റൂമില്‍ കയറാനായി ഇയാളെ വിളിയ്ക്കുകയാണ്, ഏറെ നേരം വിളിച്ചിട്ടും വാതിലില്‍ കൊട്ടിയിട്ടും അകത്തുനിന്നും യാതൊരു  പ്രതികരണവും ലഭിച്ചില്ല.

ഇതോടെ സുഹൃത്തുക്കള്‍, പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി. മുറിയുടെ വാതിലില്‍ മുട്ടി വിളിച്ചു, എന്നാല്‍  യാതൊരു പ്രതികരണവും ലഭിച്ചില്ല. ഇതോടെ സംഭവം ഗുരുതരമെന്ന് കരുതി വാതില്‍ പൊളിച്ച് അകത്തു കടക്കാന്‍ തന്നെ തീരുമാനിച്ചു. പോലീസുകാരൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച കണ്ട് എല്ലാവരും സ്തംഭിച്ചുപോയി...!! 

മുറി തുറന്നപ്പോള്‍ കണ്ടത് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഒരു ആണ്‍കുട്ടിയെയാണ്. ഒരു  പയ്യന്‍ തട്ടിയുണര്‍ത്തിയപ്പോഴാണ് ഇഷ്ടന്‍ ഉണരുന്നത്. തന്‍റെ മുറിയില്‍ ഇത്രയേറെ ആളുകളേയും പോലീസിനേയും കണ്ടതോടെ അമ്പരന്ന് പയ്യന്‍ ചാടി എഴുന്നേറ്റു...!! ഇയാളുടെ പ്രവൃത്തിയില്‍ സുഹൃത്തുക്കളെല്ലാം വല്ലാതെ ചിരിക്കുന്നതും വീഡിയോയിൽ കാണാം.  

 

ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് only._.sarcasm എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽനിന്നാണ്.  ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News