Kala jathedi Anuradha Chaudhary wedding: ഇതൊരു 'ഗുണ്ടാ കല്ല്യാണം'; റിവോള്‍വര്‍ റാണിക്ക് താലി ചാർത്തി കാലാ ജഠെഡി, സുരക്ഷയൊരുക്കി പോലീസും

Kala jathedi Anuradha Chaudhary wedding: തിഹാർ ജയിലിൽ കഴിയുന്ന കാലാ ജഠെഡിക്ക് ആറുമണിക്കൂർ പരോളാണ് കോടതി കല്ല്യാണത്തിനായി അനുവദിച്ചിരിക്കുന്നത്.  വിവാഹ വേദിയിൽ വെച്ച് ​ഗുണ്ടാ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനായി...

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 04:31 PM IST
  • പ്രവേശന കവാടത്തിൽ പോലീസിന്റെ മെറ്റൽ ഡിറ്റക്ടർ പരിശോധനയുണ്ട്. അതിഥികൾക്കായി പ്രത്യേക ബാർകോഡ് ബാൻഡും നൽകിയിട്ടുണ്ട്.
  • വിവാഹവേദിയിലേക്ക് മുൻകൂട്ടി പാസ്സെടുക്കാത്ത ഒരു വാഹനങ്ങളും പ്രവേശിപ്പിക്കില്ല.
Kala jathedi Anuradha Chaudhary wedding: ഇതൊരു 'ഗുണ്ടാ കല്ല്യാണം'; റിവോള്‍വര്‍ റാണിക്ക് താലി ചാർത്തി കാലാ ജഠെഡി, സുരക്ഷയൊരുക്കി പോലീസും

ഡൽ​ഹി: ഡൽഹിൽ കനത്ത സുരക്ഷാ വലയത്തിനുള്ളിൽ രണ്ട് കുപ്രസിദ്ധ ​ഗുണ്ടാനേതാക്കൾ വിവാഹിതരായി. ​​​ഗുണ്ടാ ലിസ്റ്റിൽ പ്രധാനികളായ കാലാ ജഠേഡിയും അനുരാധാ ചൗധരിയുമാണ് പോലീസ് അകമ്പടിയോടെ വിവാഹിതരായത്. ഡൽഹി ദ്വാരക സെക്ടർ മൂന്നിലെ സ്വകാര്യ ഹാളിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. തിഹാർ ജയിലിൽ കഴിയുന്ന കാലാ ജഠെഡിക്ക് ആറുമണിക്കൂർ പരോളാണ് കോടതി അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച  രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെയാണ് ഈ സമയപരിധി. ഇതിനിടയിൽ ഡൽഹി ദ്വാരകയിലെ വേ​ദിയിൽ വെച്ച് ഇരുവരും വിവാഹിതരാകും.  

പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനും, വിവാഹ വേദിയിൽ വെച്ച് ​ഗുണ്ടാ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനുമായി കനത്ത സുരക്ഷാ വലയമാണ് ഡൽഹി പോലീസ് വിവാഹവേദിക്കും പുറത്തുമായി പോലീസ് ഒരുക്കിയത്. വിവാഹത്തിന് മുന്നോടിയായി തന്നെ സ്ഥലത്ത് പോലീസിന്റെ ‍ഡോ​ഗ് സ്ക്വാ‍ഡും ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. വിവാഹത്തിന്റെ സുരക്ഷയ്ക്കായി ആയുധധാരികളായ കമാൻഡോകൾക്ക് പുറമേ 250 പോലീസുകാരേയാണ് വിന്യസിച്ചിരിക്കുന്നത്. 

ALSO READ: നയാബ് സൈനി ഹരിയാന മുഖ്യമന്ത്രി, വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ

പ്രവേശന കവാടത്തിൽ പോലീസിന്റെ മെറ്റൽ ഡിറ്റക്ടർ പരിശോധനയുണ്ട്. അതിഥികൾക്കായി പ്രത്യേക ബാർകോഡ് ബാൻഡും നൽകിയിട്ടുണ്ട്. വിവാഹവേദിയിലേക്ക് മുൻകൂട്ടി പാസ്സെടുക്കാത്ത ഒരു വാഹനങ്ങളും പ്രവേശിപ്പിക്കില്ല. വിവാഹത്തിൽ പങ്കെടുക്കുന്ന 150 അതിഥികളുടെ പേരും വിവരവും കാലാ ‍ജഠെയുടെ ബന്ധുക്കൾ നേരത്തെ നൽകിയിരുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News