കോയമ്പത്തൂർ: വൈറസുകളെ പ്രതിരോധിക്കുന്ന തുണി നിർമ്മിച്ചുവെന്ന അവകാശവാദവുമായി തമിഴ്നാട്ടിലെ വസ്ത്ര നിർമ്മാണ ശാല രംഗത്ത്. ആന്റി വൈറസ് സാങ്കേതിക വിദ്യയാണ് വസ്ത്ര നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത് എന്നാണ് വസ്ത്ര നിർമ്മാണ ശാല പറയുന്നത്.
Also read: സൂക്ഷിക്കുക..! നിങ്ങളുടെ സാനിറ്റൈസർ വിഷമുള്ളതാകാം: സിബിഐ അലേർട്ട്
സ്വിറ്റ്സർലാൻഡ് കേന്ദ്രീകരിച്ചുള്ള കമ്പനിയുമായി ചേർന്നാണ് പുതിയ തരത്തിലുള്ള തുണി നെയ്തിരിക്കുന്നതെന്നും തുണിയിലെ സാങ്കേതിക വിദ്യ കൊണ്ട് കോറോണ വൈറസ് അടക്കമുള്ള അണുക്കളെ മൂന്ന് മിനിറ്റിനുള്ളിൽ നിരവീര്യമാക്കൻ ആകുമെന്നാണ് കമ്പനി പറയുന്നത്. ഈ വിവരം കമ്പനിയുടെ മേധാവി സുന്ദർ രാമനാണ് വിവരം നൽകിയത്. മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ വസ്ത്രങ്ങൾ പരിശോധനയ്ക്ക വിധേയമാക്കിയെന്നും സുന്ദർ രാമൻ പറഞ്ഞു.
Also read: ഇന്ത്യയുടെ തന്ത്രപരമായ ആസൂത്രണത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പാക്കിസ്ഥാന് കഴിഞ്ഞില്ല..!
ഈ തുണി ഉപയോഗിച്ച് മികച്ച ഇനം ആരോഗ്യരക്ഷാ മാസ്കുകൾ നിർമ്മിക്കുന്ന തിരക്കിലാണെന്നും നിലവിൽ ഉണ്ടാക്കിയ എൻ95 മാസ്കുകൾ 10 തവണ തുടർച്ചയായ പരിശോധനയിലൂടെ ഗുണനിലവാരം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.