കൊറോണ രോഗികൾക്ക് മരുന്നും ഓക്‌സിജൻ സിലിണ്ടറും എത്തിച്ച് Gautam Gambhir

അദ്ദേഹം രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Apr 27, 2021, 09:39 PM IST
  • ഡൽഹിയിൽ കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാകുന്നു.
  • രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുകയാണ് ബിജെപി എംപി ഗൗതം ഗംഭീർ.
കൊറോണ രോഗികൾക്ക് മരുന്നും ഓക്‌സിജൻ സിലിണ്ടറും എത്തിച്ച് Gautam Gambhir

ന്യുഡൽഹി: ഡൽഹിയിൽ കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി ബിജെപി എംപി ഗൗതം ഗംഭീർ. അദ്ദേഹം രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുകയാണ്. 

സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷൻ മുഖേനയാണ് ഗംഭീറിന്റെ പ്രവർത്തനം.  ഫാബി ഫ്ളൂവെന്ന വൈറസ് പ്രതിരോധ മരുന്നാണ്  ഫൗണ്ടേഷൻ വഴി രോഗികൾക്ക് നൽകുന്നത്. നേരിയ ലക്ഷണങ്ങളുള്ള രോഗികളിൽ ഈ മരുന്ന് ഫലം ചെയ്യും. 

Also Read: Bevco Home Delivery: മദ്യത്തിന്റെ ഹോം ഡെലിവറി തടഞ്ഞ് സർക്കാർ

നേരത്തെ ഗംഭീറിന്റെ മണ്ഡലമായ കിഴക്കൻ ഡൽഹിയിൽ മാത്രമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ രോഗവ്യാപനം രൂക്ഷമായതോടെ ഡൽഹിയിലേക്ക് മൊത്തമായി പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയായിരുന്നു.

ഡൽഹിയിൽ കൊറോണ അതി രൂക്ഷമായി വ്യാപിക്കുകയാണ്.  പലയിടങ്ങളിലും ഓക്സിജനും, പ്രതിരോധ മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഗൗതം ഗംഭീറിന്റെ  ഈ പ്രവർത്തനങ്ങൾ ഏറെ ആശ്വാസം നൽകുന്നതാണ്.

Also Read: Soalr Scam Case: സരിതയ്ക്ക് ആറ് വർഷം കഠിന തടവും 40000 രൂപ പിഴയും

കേരളത്തിൽ (Kerala) ഇന്ന് 32,819 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന് ഏറ്റവും ഉയർന്ന കൊവിഡ് കേസാണിത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്.   

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News