ഗോരഖ്പുര്‍ കൂട്ട ശിശുമരണം: ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പുറിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. 

Last Updated : Sep 2, 2017, 11:26 AM IST
ഗോരഖ്പുര്‍ കൂട്ട ശിശുമരണം: ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുറിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. അഴിമതി, കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്ടീസ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടില്‍നിന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. കൂട്ടമരണങ്ങള്‍ നടക്കുമ്പോള്‍ കഫീല്‍ ഖാനായിരുന്നു ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജിന്‍റെ ശിശുരോഗ വിഭാഗത്തിന്‍റെ തലവന്‍. 

കഫീല്‍ ഖാനടക്കം ഏഴുപേര്‍ക്കെതിരെ വെള്ളിയാഴ്ച കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണു കഫീല്‍ ഖാന്‍ന്‍റെ അറസ്റ്റ്. ഈ സംഭവത്തില്‍ നേരത്തെതന്നെ കഫീല്‍ ഖാനെ ആശുപത്രിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണു ഗോരഖ്പുര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണത്തിലേക്കു നയിച്ചത്. വാടക നല്‍കാത്തതിനെ തുടര്‍ന്നു വിതരണക്കമ്പനി ആശുപത്രിയിലേക്കാവശ്യമായ സിലിണ്ടറുകള്‍ നല്‍കിയിരുന്നില്ല.

 

Trending News