Vijay Rupani: തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജിൽ കുഴഞ്ഞു വീണ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വേദിയിൽ കുഴഞ്ഞുവീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് (Vijay Rupani)  കോവിഡ്‌  സ്ഥിരീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2021, 05:07 PM IST
  • തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വേദിയിൽ കുഴഞ്ഞുവീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ്‌ സ്ഥിരീകരിച്ചു.
  • കോവിഡ്‌ പരിശോധനയ്ക്കായി ഞായറാഴ്ച്ചയാണ് അദ്ദേഹത്തിന്‍റെ സാമ്പിൾ ശേഖരിച്ച് RT-PCR പരിശോധനയ്ക്ക് അയച്ചത്.
  • അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ടെസ്റ്റ്‌ റിപ്പോര്‍ട്ട് പുറത്തുവന്നത്.
Vijay Rupani: തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജിൽ കുഴഞ്ഞു വീണ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു

Ahmedabad: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വേദിയിൽ കുഴഞ്ഞുവീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് (Vijay Rupani)  കോവിഡ്‌  സ്ഥിരീകരിച്ചു. 

വഡോരയിലെ തദ്ദേശ തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിജയ് രൂപാണി  (Vijay Rupani)   വേദിയിൽ കുഴഞ്ഞു വീണത്.  പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഉടന്‍തന്നെ അദ്ദേഹത്തെ വിമാനമാർഗ്ഗം അഹമ്മദാബാദിലെ ആശുപത്രിയിലെത്തിച്ചു.

കോവിഡ് (Covid-19)‌  പരിശോധനയ്ക്കായി ഞായറാഴ്ച്ചയാണ്  അദ്ദേഹത്തിന്‍റെ  സാമ്പിൾ  ശേഖരിച്ച് RT-PCR പരിശോധനയ്ക്ക് അയച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ടെസ്റ്റ്‌ റിപ്പോര്‍ട്ട് പുറത്തുവന്നത്. 

Also read: Vijay Rupani തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജിൽ കുഴഞ്ഞു വീണു,​ഗുജറാത്ത് മുഖ്യമന്ത്രി ആശുപത്രിയിൽ

നിലവിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ  ആരോ​ഗ്യ സ്ഥിതി രണ്ട് ദിവസമായി മോശമായിരുന്നതായി ബി.ജെ.പി (BJP) നേതൃത്വം വ്യക്തമാക്കി. ആരോഗ്യം മോശമായിരുന്നിട്ടുകൂടി ശ​നി​യാ​ഴ്ച ജാം​ന​ഗ​റി​ലും ഞാ​യ​റാ​ഴ്ച വ​ഡോ​ദ​ര​യി​ലും ന​ട​ന്ന പൊ​തു​യോ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹം റ​ദ്ദാ​ക്കി​യി​രു​ന്നി​ല്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

 

 

Trending News