കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു 15 കോ​​ടി വാ​​ഗ്‌​​ദാ​​നം ചെ​​യ്തു

ബിജെപി സര്‍ക്കാര്‍ തങ്ങളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണെ​​ന്നും രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കൂ​​റു​​മാ​​റി വോ​​ട്ട് ചെ​​യ്യാ​​ൻ ഓ​​രോ എം​​എ​​ൽ​​എ​​യ്ക്കും ബി​​ജെ​​പി 15 കോ​​ടി രൂ​​പ വാ​​ഗ്‌​​ദാ​​നം ചെ​​യ്തു​​വെ​​ന്നുമുള്ള വെളിപ്പെടുത്തലുകളുമായി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍. സര്‍ക്കാരിന്‍റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനായി കര്‍ണാടകയില്‍ അഭയം തേടി ബം​​ഗ​​ളൂ​​രു​​വി​​ലെ റി​​സോ​​ർ‌​​ട്ടി​​ൽ ക​​ഴി​​യു​​ന്ന 44 എം​​എ​​ൽ​​എ​​മാ​​രും ന​​ട​​ത്തി​​യ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യക്തമാക്കിയത്.

Last Updated : Jul 31, 2017, 10:20 AM IST
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു 15 കോ​​ടി വാ​​ഗ്‌​​ദാ​​നം ചെ​​യ്തു

ബെംഗളൂരു: ബിജെപി സര്‍ക്കാര്‍ തങ്ങളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണെ​​ന്നും രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കൂ​​റു​​മാ​​റി വോ​​ട്ട് ചെ​​യ്യാ​​ൻ ഓ​​രോ എം​​എ​​ൽ​​എ​​യ്ക്കും ബി​​ജെ​​പി 15 കോ​​ടി രൂ​​പ വാ​​ഗ്‌​​ദാ​​നം ചെ​​യ്തു​​വെ​​ന്നുമുള്ള വെളിപ്പെടുത്തലുകളുമായി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍. സര്‍ക്കാരിന്‍റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനായി കര്‍ണാടകയില്‍ അഭയം തേടി ബം​​ഗ​​ളൂ​​രു​​വി​​ലെ റി​​സോ​​ർ‌​​ട്ടി​​ൽ ക​​ഴി​​യു​​ന്ന 44 എം​​എ​​ൽ​​എ​​മാ​​രും ന​​ട​​ത്തി​​യ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യക്തമാക്കിയത്.

വെള്ളിയാഴ്ച രാത്രിയാണ് ഗുജറാത്തില്‍ നിന്ന് 44 എം​​എ​​ൽ​​എ​​മാരും​​ കര്‍ണാടകയിലെത്തിയത്.  കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണമായതിനാലാണ് ഇവിടേക്ക് വന്നതെന്ന്‍ എംഎല്‍എമാര്‍ പറഞ്ഞു.  എം​​എ​​ൽ​​എ​​മാ​​ർ ഇ​​വി​​ടെ വ​​ന്ന​​ത് ബി​​ജെ​​പി നേ​​താ​​ക്ക​ളുടെ ഭീ​​ഷ​​ണി​​യെ തുടര്‍ന്നാണെന്നും അല്ലാതെ ആ​​ഘോ​​ഷി​​ക്കാ​​ന​​ല്ലെ​​ന്നും ഇവരുടെ കുടുംബങ്ങളെ പോലും ബിജെപി വേട്ടയാടുകയാണെന്നുമാണ് എ​​ഐ​​സി​​സി വ​​ക്താ​​വും  ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു​​ള്ള കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​യുമായ ശ​​ക്തി​​സിം​​ഗ് ഗോ​​ഹി​​ൽ പ​​റ​ഞ്ഞത്. 

മു​​തി​​ർ​​ന്ന നേ​​താ​​വ് അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ ആവശ്യമായ വോട്ടുകള്‍ കോണ്‍ഗ്രസിനുണ്ട്. 60 ല്‍ 53 എംഎല്‍എമാരും ഇക്കാര്യം ഉറപ്പ് നല്കിയതാണ്. ആ​​റ് എം​​എ​​ൽ​​എ​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച​​തോ​​ടെ സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ അം​​ഗ​​ബ​​ലം 51 ആ​​യി ചു​​രു​​ങ്ങി. രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്ന പ​​ട്ടേ​​ലി​​ന്‍റെ വി​​ജ​​യ​​ത്തി​​ന് 47 എം​​എ​​ൽ​​എ​​മാ​​രു​​ടെ പി​​ന്തു​​ണ മ​​തി​​യെ​​ങ്കി​​ലും ഇ​​നി​​യും എം​​എ​​ൽ​​എ​​മാ​​ർ കൂ​​റു​​മാ​​റുമോ എന്ന ഭ​​യ​​പ്പാ​​ടി​​ലാ​​ണു കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം.

Trending News