അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാതെ ഭരണകക്ഷിയായ ബിജെപി.
പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും ഈ വിഷയം ഉന്നയിച്ചു. പ്രകടന പത്രിക പുറത്തിറക്കാത്തത് ഗുജറാത്തിലെ ജനങ്ങളുടെ നേരെയുള്ള അനാദരവാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
സിഡി നിര്‍മ്മിക്കുന്ന തിരക്കില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാന്‍ ബിജെപി മറന്നുപോയതായി ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചു.
സാധാരണ പ്രകടന പത്രികയില്‍ നിന്നും വ്യത്യസ്തമായി "ദർശനാ പ്രമാണം" ബിജെപി അവതരിപ്പിക്കുന്നുണ്ട്. പ്രകടന പത്രികയില്‍ പറയുന്നതുപോലെ വാഗ്ദാനങ്ങള്‍ നിറഞ്ഞതല്ല ഇത്, അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ള
പാര്‍ട്ടിയുടെ "ദർശന"മാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്.
അതേസമയം, സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസവും പിന്തുണയും നൽകിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ പ്രകടന പത്രിക 4 ന് പുറത്തിറക്കിയിരുന്നു.
The BJP has shown unbelievable disrespect towards the people of Gujarat. Campaign is over and STILL no mention of a manifesto for the people, no vision and no ideas presented for Gujarat’s future. #BJPDisrespectsGujarat
— Office of RG (@OfficeOfRG) December 7, 2017