New Delhi: ആശുപത്രി ചിലവുകള്‍ ഏറെയാവുന്ന ഇന്നത്തെക്കാലത്ത് ചികിത്സാ ചിലവുകള്‍ക്കായി Health Insurance Policy എടുക്കുന്നവരാണ് അധികവും.
എനാല്‍, Covid വ്യാപനം രൂക്ഷമായപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ എന്നതായിരുന്നു മിക്കവര്‍ക്കും ആശങ്ക. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ - ഐആർഡിഎഐ (Insurance Regulatory and Development Authority of India - IRDAI) വ്യക്തമാക്കിയിരുന്നു
അതേസമയം, കോവിഡ് ചികിത്സയ്ക്ക് മാത്രമല്ല കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതിന് ശേഷം പാർശ്വഫലങ്ങൾ നേരിടുന്ന പോളിസി ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം IRDAI അറിയിച്ചു.
വാക്സിനേഷന്റെ പാർശ്വഫലങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആശുപത്രി ചെലവ് ഉൾപ്പടെയുള്ളവ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ ഉൾപ്പെടുത്തും. പോളിസിയുടെ നിർദ്ദിഷ്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഇത്. മറ്റ് രോഗങ്ങളെപോലെ തന്നെയാണ് കോവിഡ് വാക്സിനേഷനെ തുടർന്നുണ്ടാകുന്ന പാർശ്വഫലങ്ങളെയും പരിഗണിക്കുകയെന്നും ഐആർഡിഎഐ പ്രസ്താവനയിൽ പറഞ്ഞു.
Vaccinationനെ തുടർന്നുണ്ടാകുന്ന പാർശ്വഫലങ്ങൾ നിലവിലെ ആരോഗ്യ ഇൻഷുറൻസ് പോളിസി കവറേജിൽ ഉൾപ്പെടുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലായിരുന്നു. ഈ സംശയവുമായി നിരവധി പോളിസി ഉടമകള്‍ Health Insurance കമ്പനികളെ സമീപിച്ചിരുന്നു. ഈയവസരത്തിലാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ കോവിഡ് വാക്സിൻ പാർശ്വഫലങ്ങൾക്കുള്ള പരിരക്ഷ ഉറപ്പാക്കിയതായി ഐആർഡിഎഐ അറിയിച്ചത്.
Also read: Covid Lockdown കാലം ഇന്ത്യക്കാര്‍ എങ്ങിനെ ചിലവഴിച്ചു? പഠനങ്ങള്‍ പറയുന്നത്
Covid Vaccine സ്വീകരിച്ചവരില്‍ പലർക്കും പാർശ്വഫലങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈയവസരത്തിലാണ് ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച ആശങ്ക ഉടലെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.