Hero Mavrick 440 Launch: വിപണിയെ കിടുക്കാൻ എത്തുന്നു ഹീറോ മാവറിക്ക്, വില ഇത്ര മാത്രമോ?

Hero Mavrick 440  Booking Online: ഹീറോ തങ്ങളുടെ കമ്പനി വെബ്‌സൈറ്റ് വഴി ബൈക്കിൻ്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപ ടോക്കൺ മണി വഴി ഈ ബൈക്ക് നിങ്ങൾക്ക് ബുക്ക് ചെയ്യാം

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 11:57 AM IST
  • ബൈക്കിൻ്റെ ബുക്കിംഗ് വിൻഡോ കമ്പനി തുറന്നിട്ടുണ്ട്
  • നിലവിൽ ഉപഭോക്താക്കൾക്ക് ബൈക്ക് സൈറ്റ് വഴി ബുക്ക് ചെയ്യാൻ സാധിക്കും
  • ഹീറോ തങ്ങളുടെ കമ്പനി വെബ്‌സൈറ്റ് വഴി ബൈക്കിൻ്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്
Hero Mavrick 440 Launch: വിപണിയെ കിടുക്കാൻ എത്തുന്നു ഹീറോ മാവറിക്ക്, വില ഇത്ര മാത്രമോ?

രാജ്യത്തെ മുൻനിര ബൈക്ക് നിർമാണ കമ്പനിയായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ പ്രീമിയം ബൈക്ക് സെഗ്‌മെൻ്റിലെ പുതിയ ബൈക്ക് പുറത്തിറക്കി. 440 സിസി പവറിലുള്ളതാണ് പുതിയ ബൈക്ക്, ഇന്ത്യൻ വിപണിയിലും ബൈക്ക് എത്തി കഴിഞ്ഞു. മൂന്ന് വേരിയൻ്റുകളിലായാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.ബൈക്കിൻ്റെ ബുക്കിംഗ് വിൻഡോ കമ്പനി തുറന്നിട്ടുണ്ട്. നിലവിൽ ഉപഭോക്താക്കൾക്ക് ബൈക്ക് സൈറ്റ് വഴി ബുക്ക് ചെയ്യാൻ സാധിക്കും.

5000 രൂപ മുതൽ ബുക്കിംഗ്

ഹീറോ തങ്ങളുടെ കമ്പനി വെബ്‌സൈറ്റ് വഴി ബൈക്കിൻ്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപ ടോക്കൺ മണി വഴി ഈ ബൈക്ക് നിങ്ങൾക്ക് ബുക്ക് ചെയ്യാം. നിങ്ങൾ ബൈക്ക് വാങ്ങിയില്ലെങ്കിൽ കമ്പനി ഈ തുക തിരികെ നൽകും. മൂന്ന് വേരിയൻ്റുകളിലായാണ് കമ്പനി ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. 1.99 ലക്ഷം രൂപയാണ് ബൈക്കിൻ്റെ പ്രാരംഭ വില. മൂന്ന് വേരിയൻ്റുകളുടെയും വിലയെക്കുറിച്ച് പരിശോധിക്കാം.

വില

1.99 ലക്ഷം രൂപമുതൽ ടോപ്പ് വേരിയൻറ് വരെ 2.24 ലക്ഷമാണ് ബൈക്കിൻറെ വില.

ഹീറോ മാവ്‌റിക്ക് 440 ബേസ് – ₹1.99 ലക്ഷം
ഹീറോ മാവ്‌റിക്ക് 440 മിഡ് – ₹2.14 ലക്ഷം
ഹീറോ മാവ്‌റിക്ക് 440 ടോപ്പ് – ₹2.24 ലക്ഷം

ഡിസൈൻ

മികച്ച ഡിസൈനുമായാണ് മാവറിക്ക് എത്തുന്നത്. ഇതിൻറെ ഫ്യുവൽ ടാങ്ക് വലുതാണ്. ഇതുകൂടാതെ, നീളമുള്ള  സീറ്റിങ്ങ് റൈഡിങ്ങ് കംഫർട്ടും നൽകുന്നു. H-ആകൃതിയിലുള്ള LED DRL ഹെഡ് ലാമ്പുകളാണ് ബൈക്കിലുള്ളത്.
5 കളർ വേരിയൻ്റുകളിലാണ് ബൈക്ക് വിൽപ്പനക്ക് എത്തുന്നത്. 

ഈ ബൈക്കിൽ എൽഇഡികളോട് കൂടിയ ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും കമ്പനി നൽകിയിട്ടുണ്ട്. കൂടാതെ ബൈക്കിൽ എൽഇഡി ഡിആർഎല്ലുകളും കമ്പനി നൽകിയിട്ടുണ്ട്. കൂടാതെ, ടേൺ സിഗ്നൽ ലാമ്പുകളിലും LED- കൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ 35 കണക്റ്റഡ് ഫീച്ചറുകളും ബൈക്കിൽ ലഭ്യമാണ്.

ഹീറോ മാവ്‌റിക്ക് 440-ൻ്റെ എഞ്ചിൻ

ഈ ബൈക്കിന് 440 സിസി ഓയിൽ കൂൾഡ് എഞ്ചിനാണുള്ളത്. പരമാവധി 36 എൻഎം ടോർക്കും 4000 ആർപിഎമ്മിൽ 27 ബിഎച്ച്പി കരുത്തും റൈഡർക്ക് നേരിട്ട് അനുഭവിച്ച് അറിയാം.  X440 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ ബൈക്കിന് 6 സ്പീഡ് ഗിയർബോക്സാണുള്ളത്. 13.5 ലിറ്ററാണ് ബൈക്കിൻ്റെ പെട്രോൾ ടാങ്ക് കപ്പാസിറ്റി. ഇതിന് പുറമെ 175 എംഎം ഗ്രൗണ്ട് ക്ലിയറൻസും ബൈക്കിനുണ്ട്. മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ, പിന്നിൽ ഡ്യുവൽ ഷോക്കറുകൾ, ഡിസ്‌ക് ബ്രേക്ക്, അലോയ് വീലുകൾ തുടങ്ങിയ ഫീച്ചറുകളും ബൈക്കിലുണ്ട്. ഇതുകൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ, ടെക്‌സ്‌റ്റ് നോട്ടിഫിക്കേഷൻ, ടേൺ ബൈ ടേൺ നാവിഗേഷൻ സംവിധാനം എന്നിവയും ബൈക്കിലുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News