Hijab row: ഹിജാബ് വിവാദത്തിൽ നടൻറെ വിവാദ ട്വീറ്റ്, തുടർന്ന് അറസ്റ്റ്

ബലാത്സംഗ കേസിലെ പ്രതിക്ക് മുൻ കൂർ ജാമ്യം നൽകിയ അതേ ജഡ്ജാണ് ഹിജാബ് വിഷയത്തിൽ നിലപാട് എടുക്കുന്നത് എന്നായിരുന്നു പോസ്റ്റ്

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 11:01 AM IST
  • രണ്ട് വർഷം മുൻപ് താൻ പങ്ക് വെച്ച പോസ്റ്റ് ചൂണ്ടിക്കാണിച്ചായിരുന്നു ചേതൻറെ ട്വീറ്റ്
  • ശിവമോഗയിലെ സംഘർഷത്തിൽ കർഫ്യൂ വീണ്ടും രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്
  • ഞായറാഴ്ച രാത്രിയാണ് ശിവമോഗ്ഗയിൽ ഹർഷ എന്ന തയ്യൽക്കാരനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്
Hijab row: ഹിജാബ് വിവാദത്തിൽ നടൻറെ വിവാദ ട്വീറ്റ്, തുടർന്ന് അറസ്റ്റ്

കർണ്ണാടക: ഹിജാബ് വിവാദത്തിൽ കന്നട നടൻ ചേതൻ കുമാർ അഹിംസ അറസ്റ്റിൽ. ബെംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ചേതനെ അറസ്റ്റ് ചെയ്തത്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് താരത്തിൻറ ട്വീറ്റാണ് പ്രശ്നമായത്. കേസ് നിലവിൽ കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കാണിച്ചാണ് അറസ്റ്റ്.

ചേതൻറെ ട്വീറ്റിൻറെ പരിഭാഷ ഇപ്രകാരം

ബലാത്സംഗ കേസിലെ പ്രതിക്ക് മുൻ കൂർ ജാമ്യം നൽകിയ അതേ ജഡ്ജാണ് ഹിജാബ് വിഷയത്തിൽ നിലപാട് എടുക്കുന്നത് എന്നായിരുന്നു പോസ്റ്റ്. രണ്ട് വർഷം മുൻപ് താൻ പങ്ക് വെച്ച പോസ്റ്റ് ചൂണ്ടിക്കാണിച്ചായിരുന്നു ചേതൻറെ ട്വീറ്റ്. ചേതനെതിരെ സുവോ മോട്ടോയാണ് ശേഷാദ്രിപുരം പോലീസ് രജിസ്റ്റർ ചെയ്തത്.

ബജ്റംഗദൾ പ്രവർത്തകൻറെ മരണവും തുടർന്നുണ്ടായ സംഘർഷവും കണക്കിലെടുത്ത് ശിവമോഗയിലെ സംഘർഷത്തിൽ കർഫ്യൂ വീണ്ടും രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. എന്നാൽ ശിവമോഗയിലെ കൊലപാതകത്തിന് ഹിജാബ് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

 

ഞായറാഴ്ച രാത്രിയാണ് ശിവമോഗ്ഗയിൽ ഹർഷ എന്ന തയ്യൽക്കാരനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ തിങ്കളാഴ്ച ശിവമോഗയിൽ വൻ സംഘർഷമാണ് ഉണ്ടായത്. തുടർന്ന് സ്ഥലത്ത് കർഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News