ആരാധനാലയങ്ങൾ തുറക്കും; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

മെയ് 30ന് പുറത്തിറക്കിയ ഉത്തരവില്‍ unlock 1 ന്റെ ഭാഗമായി ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞിരുന്നു.  

Last Updated : Jun 4, 2020, 11:00 PM IST
ആരാധനാലയങ്ങൾ തുറക്കും; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യുഡൽഹി: ജൂൺ 8 മുതൽ പ്രഖ്യാപിച്ച ഇളവുകളുടെ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പുറത്തുവന്നിരിക്കുന്നത്. ഇതുപ്രകാരം ആരാധനാലയത്തിലെ വിഗ്രഹത്തിലോ , പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല.  മാത്രമല്ല തീർത്ഥം, പ്രസാദം എന്നിവ ആരാധനാലയങ്ങളിൽ നൽകാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. 

Also read: സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചു

മെയ് 30ന് പുറത്തിറക്കിയ ഉത്തരവില്‍ unlock 1 ന്റെ ഭാഗമായി ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞിരുന്നു.  65 വയസു കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുതെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. 

പള്ളികളിലെ കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണമെന്നും പകരം, റെക്കോര്‍ഡുകള്‍ ഉപയോഗിക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്തുമ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന പൊതു പായ ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കില്ല. അതേസമയം, ആരാധനാലയങ്ങളില്‍ വലിയ രീതിയില്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്ന്  വ്യക്തമാക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ കൃത്യമായ കണക്ക് എത്രയെന്നതു വ്യക്തമാക്കിയിട്ടില്ല.  

Also read: മോനിഷയ്ക്ക് അവാർഡ് കൊടുത്തത്തിനെ വിമർശിച്ച് ശാരദക്കുട്ടി 

കോറോണ രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ ]പ്രവേശിക്കാൻ അനുവദിക്കാവൂവെന്നും, പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ  സംവിധാനം ഉണ്ടാക്കണം, ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കൈയും കളും സോപ്പുപയോഗിച്ച് കഴുകണം, പാദരക്ഷകൾ കഴിവതും വാഹങ്ങളിൽത്തന്നെ വയ്ക്കണം , ക്യൂവിൽ സാമൂഹിക അകലം പാലിക്കണം , വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്, ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാക്കണം, ആരാധനാലയം  കൃത്യമായ ഇടവേലകളിൽ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യണം. 

ഇതൊക്കെയാണ് മാർഗനിര്ദ്ദേശത്തിൽ പ്രത്യേകം പറഞ്ഞിരിക്കുന്നത്.  ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ  മാനേജ്മെന്റുകൾ ഉറപ്പാക്കണമെന്നും മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുണ്ട്.   

Trending News