New Delhi: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ പ്രവര്‍ത്തന കാലാവധി അവസാനിയ്ക്കുകയാണ്. ആ അവസരത്തില്‍ രാജ്യസഭാ അദ്ധ്യക്ഷനായ വെങ്കയ്യ നായിഡുവിന് വികാര നിര്‍ഭരമായ യാത്രയയപ്പാണ് സഭ നല്‍കിയത്.
ബുധന്ഴ്ചയാണ് ഔദ്യോഗികമായി വെങ്കയ്യ നായിഡു സ്ഥാനമൊഴിയുക. അദ്ദേഹത്തിന്‍റെ പിൻഗാമി ജഗ്ദീപ് ധൻഖർ ഓഗസ്റ്റ് 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഹറം, രക്ഷാബന്ധൻ എന്നിവ മൂലം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സഭ പ്രവര്‍ത്തിക്കില്ല.
അതേസമയം, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉന്നത നേതാക്കളും തിങ്കളാഴ്ച സഭയിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
വര്‍ഷം രാജ്യസഭയെ നയിച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി പ്രശംസിച്ചു. സഭയെ സംബന്ധിച്ചിടത്തോളം ഇത് വൈകാരിക നിമിഷമാണ് ഇത്, നായിഡുവിന്‍റെ ഓഫീസ് കാലാവധി അവസാനിച്ചേക്കാം, എന്നാൽ, അദ്ദേഹത്തിന്‍റെ അനുഭവങ്ങൾ വരും വർഷങ്ങളിൽ രാജ്യത്തെ നയിക്കും, പ്രധാനമന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന് ഈ പ്രത്യേകതകള്‍ ഉണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ, പ്രധാനമന്ത്രി എന്നിവരെല്ലാം സ്വാതന്ത്ര്യാനന്തരം ജനിച്ചവരാണ്. അത്തരമൊരു സ്വാതന്ത്ര്യദിനമാണ് ഇത്തവണ നാം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് മാത്രമല്ല, നാടിന് നേതൃത്വം നൽകുന്ന ഇവരെല്ലാം വളരെ സാധാരണ കുടുംബങ്ങളിൽ നിന്ന് ഉയർന്ന് വന്നവരാണ്. ഇതിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന്താന്‍ കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട നായിഡുവിന്‍റെ കഥ TMC എംപി ഡെറക് ഒ ബ്രയാൻ വിവരിക്കുമ്പോൾ കണ്ണീര്‍ തുടയ്ക്കുകയായിരുന്നു വെങ്കയ്യ നായിഡു. അതേസമയം, വ്യത്യസ്ത ആശയങ്ങൾ ഉള്ളവരാണെങ്കിലും, സമ്മർദങ്ങൾക്കിടയിലും തന്‍റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയതിന് നായിഡുവിനോട് നന്ദിയുണ്ടെന്ന് സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കൂടാതെ, തിങ്കളാഴ്ച വൈകുന്നേരം ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തിൽ എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ നായിഡുവിന് മറ്റൊരു യാത്രയയപ്പ് ചടങ്ങ് ഉണ്ടായിരിക്കും. പ്രധാനമന്ത്രി നായിഡുവിന് മൊമന്‍റോ സമ്മാനിക്കുകയും വിടവാങ്ങല്‍ പ്രസംഗം നടത്തുകയും ചെയ്യും. നായിഡുവിന്‍റെ പ്രവര്‍ത്തന കാലയളവ് വിവരിക്കുന്ന ഒരു പ്രസിദ്ധീകരണം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരിക്കും.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഈ പ്രഗല്‍ഭനായ BJP നേതാവ് ഒന്നാം NDA സര്‍ക്കാരില്‍ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. 2017 ൽ ഓഗസ്റ്റ് 11 നാണ് അദ്ദേഹം ഉപരാഷ്‌ട്രപതിയായി സ്ഥാനമേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...