ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിൽ (പിഎൻബി) നിന്ന് 12,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അതിസമ്പന്നനും വജ്ര വ്യാപാരിയുമായ നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വീറ്റുകളുമായി രംഗത്തെത്തി.
'പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കൂ, ഇന്ത്യയെ കൊള്ളയടിക്കൂ... ചില നീരവ് മോദി മാർഗ്ഗങ്ങൾ' എന്ന് പരിഹസിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
Guide to Looting India
by Nirav MODI1. Hug PM Modi
2. Be seen with him in DAVOSUse that clout to:
A. Steal 12,000Cr
B. Slip out of the country like Mallya, while the Govt looks the other way.— Office of RG (@OfficeOfRG) February 15, 2018
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നീരവ് മോദി നിൽക്കുന്ന ചിത്രം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു.
If this person had fled India before the FIR on Jan 31, then he is here, photographed at Davos with PM, a week before the FIR, after having escaped from India? Modi govt must clarify. #NiravModi #PublicMoneyLoot pic.twitter.com/gQQnKQNjDo
— Sitaram Yechury (@SitaramYechury) February 15, 2018
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിജെപിയ്ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തി.
നീരവിന്‍റെ മുംബൈ, സൂറത്ത്, ഡൽഹി തുടങ്ങി 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോദിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ രാജ്യം വിട്ടതായും സൂചനകളുണ്ട്.
ജ്വല്ലറി ഉടമകളായ മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും രണ്ടു പിഎൻബി ഉദ്യോഗസ്ഥരുടെയും വീടുകളിലും വിവിധ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ചില രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്ന സമയത്തുതന്നെ ഇയാൾ രാജ്യം വിരിക്കാമെന്ന് യെച്ചൂരി ആരോപിച്ചു. ജനുവരി 31ന് എഫ്ഐആർ തയാറാക്കുന്നതിന് മുൻപ് നീരവ് ദാവോസിലെത്തി.
പ്രധാനമന്ത്രിക്കൊപ്പം നിന്ന് ചിത്രവുമെടുത്തു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.