ലോക്ക് ഡൗണിൽ മുഴു പട്ടിണി, ഒടുവിൽ... !!

12 അടി നീളമുള്ള രാജാവെമ്പാലയെയാണ് ഇവർ കൊന്ന് ഭക്ഷണമാക്കിയത്.     

Last Updated : Apr 20, 2020, 10:40 PM IST
ലോക്ക് ഡൗണിൽ മുഴു പട്ടിണി, ഒടുവിൽ... !!

ഇറ്റാനഗർ:  വുഹാനിലെ കോറോണ വൈറസ് ഇന്ത്യയിലും വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗം കൂടുതൽ പടരാതിരിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി lock down പ്രഖ്യാപിക്കുകയും ശേഷം അത് നീട്ടുകയും ചെയ്തത്. 

പക്ഷേ lock down ൽ പണിയൊന്നും ഇല്ലാതെ നിരവധി ആളുകളാണ് പട്ടിണിയിലായിരിക്കുന്നത്.  അങ്ങനെ വീട്ടിൽ അരിയൊന്നും ഇല്ലാത്തതിനാൽ ഒരു പാമ്പിനെ പിടിച്ചു കൊണ്ടുവന്ന് ഭക്ഷണമാക്കിയിരിക്കുകയാണ് അരുണാചൽ പ്രദേശിലെ ഒരു സംഘം ആൾക്കാർ. 

Also read: ഇ കർഫ്യു പാസ് വെബ്സൈറ്റിനെതിരെ ആരോപണവുമായി ടിപി സെൻകുമാർ

കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല എങ്കിലും സംഭവം സത്യമാണ്.  12 അടി നീളമുള്ള രാജാവെമ്പാലയെയാണ് ഇവർ കൊന്ന് ഭക്ഷണമാക്കിയത്.   ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

Also read: കൊറോണയോട് ഗുഡ് ബൈ പറഞ്ഞ് ആലപ്പുഴ ജില്ല

കൂടാതെ മൂന്നുപേർ ചത്ത രാജവെമ്പാലയെ കഴുത്തിൽ ഇട്ടു നിൽക്കുന്ന ചിത്രങ്ങളും വീഡിയോ വഴി പ്രചരിച്ചിട്ടുണ്ട്. വീട്ടിൽ ഒന്നുമില്ലെന്നും വിശന്നു തളർന്നപ്പോൾ എന്തെങ്കിലും കഴിക്കാനാണ് കാട്ടിൽ കയറി പാമ്പിനെ പിടിച്ചതെന്നും അവര് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. 

പക്ഷേ രാജവെമ്പാലയെ വേട്ടയാടാൻ പാടില്ലാത്തതുകൊണ്ട് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  

Trending News