'പേരുമാറ്റല്‍ ചടങ്ങ്' ദക്ഷിണേന്ത്യയിലേയ്ക്കും!!

തെലങ്കാനയില്‍ അധികാരത്തിലേറിയാല്‍ ഹൈദരാബാദിന്‍റെ പേരുമാറ്റുമെന്ന് ബിജെപി നേതാവിന്‍റെ പ്രഖ്യാപനം. ഗോഷാമഹലില്‍ നിന്നുള്ള എം.എല്‍.എയായ രാജാ സിംഗാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

Last Updated : Nov 9, 2018, 01:06 PM IST
'പേരുമാറ്റല്‍ ചടങ്ങ്' ദക്ഷിണേന്ത്യയിലേയ്ക്കും!!

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തിലേറിയാല്‍ ഹൈദരാബാദിന്‍റെ പേരുമാറ്റുമെന്ന് ബിജെപി നേതാവിന്‍റെ പ്രഖ്യാപനം. ഗോഷാമഹലില്‍ നിന്നുള്ള എം.എല്‍.എയായ രാജാ സിംഗാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

'തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ ആദ്യ പരിഗണന വികസനത്തിനാണ്. രണ്ടാമത് ഹൈദരാബാദിന്‍റെ പേരുമാറ്റുന്നതിനായിരിക്കും. കൂടാതെ, സെക്കുന്തരാബാദ്, കരിംനഗർ എന്നീ പേരുകളും മാറ്റും. രാജാ സിംഗ് പറഞ്ഞു.  

ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗര്‍ എന്നായിരുന്നുവെന്നും 16-ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന ഖുലി ഖുത്ബ് ഷാഹിസ് ആ പേരു മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തര്‍ പ്രദേശിന്‌ പിന്നാലെ ഗുജറാത്ത്‌, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥലങ്ങളുടെ പേരുമാറ്റല്‍ നടന്നുവരികയാണ്.

 

 

Trending News