എഡിഎംകെയുമായി നീക്കുപോക്കില്ല, നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കമല്‍ഹാസന്‍റെ രാഷ്ട്രീയപ്രവേശനം. 

Last Updated : Feb 20, 2018, 04:06 PM IST
എഡിഎംകെയുമായി നീക്കുപോക്കില്ല, നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.ഡി.എം.കെയുമായി പരസ്യമായ വിയോജിപ്പ് അറിയിച്ച് കമല്‍ഹാസന്‍. 

സംസ്ഥാനം ഭരിക്കുന്ന എഡിഎംകെ അത്രയും മോശമായതിനാലാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. എഡിഎംകെയുമായി ഒരിക്കലും യോജിച്ച് പോകാന്‍ കഴിയില്ല. അതിനാലാണ് ആ പാര്‍ട്ടിയിലെ ആരുമായും കൂടിക്കാഴ്ച നടത്താത്തതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

നാളെ രാമനാഥപുരത്ത് കമല്‍ഹാസന്‍റെ പാര്‍ട്ടിയുടെ ഔദ്യോഗികപ്രഖ്യാപനം നടക്കാനിരിക്കെയാണ് കമല്‍ഹാസന്‍ നിലപാട് കടുപ്പിച്ചത്. പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് കമല്‍ഹാസന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയപ്രവേശനം പരസ്യമാക്കിയ വേളയില്‍ തന്നെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പിന്നീട്, തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയകക്ഷിനേതാക്കളെയും സന്ദര്‍ശിച്ചു. 

രാഷ്ട്രീയത്തിലേക്കിറങ്ങിയ രജനീകാന്തിനെ കമല്‍ നേരില്‍ കണ്ട് സംസാരിച്ചു. ഡിഎംഡികെ നേതാവ് ക്യാപ്റ്റന്‍ വിജയകാന്തുമായും കമല്‍ഹാസന്‍ ചര്‍ച്ച നടത്തി. അതിനിടെ കമല്‍ എഡിഎംകെ നേതാക്കളെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഈ ഒഴിവാക്കല്‍ മനഃപൂര്‍വമാണെന്ന് കമല്‍ തന്നെ പരസ്യപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. 

നാളെ വൈകീട്ട് ആറുമണിക്കാണ് കമല്‍ഹാസന്‍ ഔദ്യോഗികമായി രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിയുടെ പേരും കൊടിയും നാളെ പ്രകാശനം ചെയ്യും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കമല്‍ഹാസന്‍റെ രാഷ്ട്രീയപ്രവേശനം. 

Trending News