ICICI Bank FD Rate: സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് സ്വകാര്യമേഖല ബാങ്കായ ICICI.2 കോടിയിൽ താഴെയുള്ള 91 മുതൽ 184 ദിവസം വരെ കാലാവധിയുള്ള ഹ്രസ്വകാല FD-കളുടെ പലിശ നിരക്ക് ആണ് ബാങ്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.
ഐസിഐസിഐ ബാങ്ക്. പുനരവലോകനത്തിന് ശേഷം, ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബിപിഎസ് വർദ്ധിപ്പിച്ചു. ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ വര്‍ദ്ധിപ്പിച്ച പലിശ നിരക്ക് 2022 സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വരും.
ICICI Bank പുതിയ FD നിരക്കുകള്‍
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് 2.75% പലിശനിരക്കും 30 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് തുടരും. 91 ദിവസം മുതൽ 184 ദിവസം വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് മുന്‍പ് നല്‍കിയിരുന്ന 3.75 ശതമാനത്തിൽ നിന്ന് 4% പലിശ നിരക്ക് ലഭിക്കും.
എന്നാല്‍, 185 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.65% പലിശ നിരക്കും 1 വർഷം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.50% പലിശ നിരക്ക് തുടർന്നും ഐസിഐസിഐ ബാങ്ക് നൽകും. 2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.60% പലിശയും 3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10% വും പലിശ നിരക്ക് തുടരും. അതേസമയം, 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, 5.90% പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്.
ICICI Bank ₹2 കോടി മുതൽ ₹5 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്
2 കോടി മുതൽ 5 കോടി രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് പുതുക്കി നിശ്ചയിച്ചു. 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 3.75% പലിശ നിരക്ക് ആണ് നല്‍കുക. കൂടാതെ 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.90% പലിശ ലഭിക്കും. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.25% പലിശയും 61 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5% പലിശയുമാണ് ബാങ്ക് നല്‍കുന്നത്.
ഐസിഐസിഐ ബാങ്ക് 91 ദിവസം മുതൽ 184 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50% പലിശയും 185 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75% പലിശയും നല്‍കും. 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.00% പലിശയും 1 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ പരമാവധി 6.25% പലിശനിരക്കും നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...