പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് കുറിയ്ക്കുകൊള്ളുന്ന മറുപടി നല്കി എഴുത്തുകാരി തസ്ലീമ നസ്രീന് (Taslima Nasreen)...
പുരുഷന്മാര് അല്പവസ്ത്രധാരികളായി നടന്നാല്‍ ഒന്നും തോന്നാതിരിക്കാന്‍ സ്ത്രീകള്‍ റോബോട്ടുകളല്ല...!! എന്നായിരുന്നു ഇമ്രാന് ഖാന്റെ (Imran Khan) സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് (Sexist Remark) തസ്ലീമ നസ്രീന് (Taslima Nasreen) നല്കിയ മറുപടി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ "അല്പവസ്ത്ര" ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്.
If a man is wearing very few clothes, it will have an impact on women, unless they are robots. pic.twitter.com/2Bdix7xSv7
— taslima nasreen (@taslimanasreen) June 22, 2021
ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ് എന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
"ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ ധരിക്കുന്നുള്ളൂവെങ്കിൽ, അത് പുരുഷന്മാരെ സ്വാധീനിക്കും, അവർ റോബോട്ടുകളല്ലല്ലോ, ഇത് വെറും സാമാന്യബുദ്ധി മാത്രമാണ്', ആക്സിയോസ് ഓൺ എച്ച്ബിഒ (Axios HBO) യ്ക്ക് നൽകിയ അഭിമുഖത്തില്‍ ഇമ്രാൻ ഖാന് പറഞ്ഞു.
മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ഒഴിവാക്കുന്നതിലൂടെ മാത്രമെ ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കഴിയുകയുള്ളുവെന്നും ഇമ്രാന് ഖാന് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ചോദ്യത്തിനായിരുന്നു പാക് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം.
Also read: AIADMK Ex-Minister Arrest: പീഡനക്കേസിൽ തമിഴ്നാട് മുൻമന്ത്രി മണികണ്ഠൻ അറസ്റ്റിൽ
അതേസമയം, പാക് പ്രധാനമന്ത്രിയുടെ (Pakisthan Prime Minister) സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീവിരുദ്ധനാണ് ഇമ്രാന് എന്നാണ് പാക്കിസ്ഥാന് മുസ്ലിം ലീഗ് വക്താവ് മറിയം ഔറംഗസേബ് പറഞ്ഞത്.
"സ്ത്രീപീഡകരെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് ഇമ്രാന് ഖാന് നടത്തിയത്. തന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് അദ്ദേഹം പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുന്നത്", മറിയം ഔറംഗസേബ് പറയുന്നു.
Also Read: വീണ്ടും വിവാദ പരാമർശം; സ്ത്രീകളുടെ വസ്ത്രധാരണമാണ് ബാലാത്സംഗത്തിന് കാരണം: Imran Khan
അതേസമയം, സ്ത്രീപീഡന കേസുകള്‍ക്ക് കുപ്രസിദ്ധി നേടിയ രാജ്യമാണ് പാക്കിസ്ഥാന്. ബലാത്സംഗ കേസുകള്‍ ( Rape case) സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഞെട്ടിയ്ക്കുന്നതാണ്. പാക്കിസ്ഥാനില്‍ ഒരു ദിവസം 11 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 22,000ത്തോളം ബലാത്സംഗ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്, എന്നാല്‍, ഇതില്‍ ശിക്ഷ വിധിച്ചത് വെറും 77 കേസുകള്‍ക്ക് മാത്രമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...