ഇസ്ലാമാബാദ്: ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്ര ധാരണമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാന്റെ ഈ വിവാദ പരാമർശനത്തിന് രൂക്ഷ വിമർശനമാണ് നേരിടുന്നത്.
ആക്സിയോസ് ഓൺ എച്ച്ബിഒ (Axios on HBO) ന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻ ഖാന്റെ ഈ പരാമർശം. ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ ധരിക്കുന്നുള്ളൂവെങ്കിൽ, അത് പുരുഷന്മാരെ സ്വാധീനിക്കും, അവർ റോബോട്ടുകളല്ലല്ലോ, ഇത് വെറും സാമാന്യബുദ്ധി മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ (Imran Khan) പരാമർശം.
Also Read: ഇന്ത്യയുമായി ഒരു വ്യാപാരത്തിനുമില്ല; മലക്കംമറിഞ്ഞ് Imran Khan
എന്തായാലും പാക് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ പ്രതിപക്ഷവും മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയയും (Social Media) രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തെ പ്രധാനമന്ത്രി ന്യായീകരിക്കുന്നുവെന്നാണ് മിക്കവരും പ്രതികരിച്ചത്.
പാകിസ്ഥാനിലെ ലൈംഗിക അതിക്രമങ്ങളുടെ കാരണങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇരയെ കുറ്റപ്പെടുത്തുന്നത് ആവർത്തിക്കുന്നത് നിരാശാജനകമാണ് ഇവരെ മോശപ്പെട്ടവരായി ചിത്രീകരിക്കുന്നത് പ്രധാനമന്ത്രി തുടരുകയാണെന്നും സൌത്ത് ഏഷ്യയിലെ നിയമ ഉപദേഷ്ടാവ് റീമ ഒമർ (Reema Omar) ട്വീറ്റ് ചെയ്തു.
Disappointing and frankly sickening to see PM Imran Khan repeat his victim blaming regarding reasons for sexual violence in Pakistan
Men are not “robots”, he says. If they see women in skimpy clothes, they will get “tempted” and some will resort to rape
Shameful!
— Reema Omer (@reema_omer) June 20, 2021
Also Read: Covid Vaccine For Palestine: കാലാവധി കഴിഞ്ഞ വാക്സിൻ വേണ്ടെന്ന് പാലസ്തീൻ,കരാറിൽ നിന്നും പിൻവാങ്ങി
നേരത്തെയും ഇത്തരം ഒരു വിവാദ പരാമർശം പ്രധാനമന്ത്രി (Pak PM) നടത്തിയിരുന്നു. ഇതിനിടയിൽ സർക്കാർ ബലാത്സംഗവും ലൈംഗിക അതിക്രമവും തടയാനുള്ള എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
കണക്കനുസരിച്ച് പാക്കിസ്ഥാനിൽ 24 മണിക്കൂറിനിടയിൽ കുറഞ്ഞത് 11 ബലാത്സംഗ കേസുകൾ (Rape Cases) റിപ്പോർട്ട് ചെയ്യുന്നുവെന്നാണ്. നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടത് വളരെ കുറച്ച് ആളുകൾ മാത്രമാണ് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...