Arvind Kejriwal: മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഇന്ന് ബിജെപിയിൽ ചേർന്നാൽ...." വൈറലായി അരവിന്ദ് കേജ്‌രിവാളിന്‍റെ പ്രസ്താവന

Arvind Kejriwal:  ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും "ഇന്ന്" BJP-യില്‍ ചേര്‍ന്നാല്‍ അവര്‍ കൂളായി ജയിലില്‍നിന്ന് പുറത്തിറങ്ങുമെന്ന്  അരവിന്ദ് കേജ്‌രിവാള്‍ 

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 02:33 PM IST
  • ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും "ഇന്ന്" BJP-യില്‍ ചേര്‍ന്നാല്‍ അവര്‍ കൂളായി ജയിലില്‍നിന്ന് പുറത്തിറങ്ങുമെന്ന് അരവിന്ദ് കേജ്‌രിവാള്‍
Arvind Kejriwal: മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഇന്ന് ബിജെപിയിൽ ചേർന്നാൽ...." വൈറലായി അരവിന്ദ് കേജ്‌രിവാളിന്‍റെ പ്രസ്താവന

New Delhi: 2021-22 ലെ ഡൽഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേടുകൾ ആരോപിച്ച്  ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ കമാൻഡറായ മനീഷ് സിസോദിയയെ സിബിഐ  ഒരാഴ്ച മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കോടതി വിധി അനുസരിച്ച് മാര്‍ച്ച്‌ 4 വരെ സിസോദിയ സിബിഐ കസ്റ്റഡിയില്‍ തുടരും.

അതിനിടെ, ഈ സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മാധ്യമങ്ങളുമായി  നടത്തിയ പ്രതികരണം വൈറലായി മാറിയിരിയ്ക്കുകയാണ്. 

Also Read :  AAP Update: സൗരഭ് ഭരദ്വാജും അതിഷിയും മന്ത്രി പദവിയിലേയ്ക്ക്, ഡൽഹി സര്‍ക്കാരില്‍ വന്‍ മാറ്റങ്ങള്‍ 
 
ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും "ഇന്ന്" BJP-യില്‍ ചേര്‍ന്നാല്‍ അവര്‍ കൂളായി ജയിലില്‍നിന്ന് പുറത്തിറങ്ങുമെന്ന്  അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിദ്യാഭ്യാസ, ആതുര രംഗത്ത്‌  സര്‍ക്കാര്‍ നടത്തുന്ന നല്ല കാര്യങ്ങള്‍ അട്ടിമറിക്കുക എന്നതാണ് ഈ അറസ്റ്റിന്‍റെ ലക്ഷ്യമെന്നും കേജ്‌രിവാള്‍ തുറന്നടിച്ചു.  

Also Read:  Five Day Working in Banks: ബാങ്ക് പ്രവര്‍ത്തന സമയം ഉടന്‍ മാറും, ഉപഭോക്താക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ആം ആദ്മി പാര്‍ട്ടി ഒരു കൊടുങ്കാറ്റാണ്, അതിനെ തടുക്കാനാവില്ല, ഇത് ഞങ്ങളുടെ സമയമാണ്.... അദ്ദേഹം പറഞ്ഞു. സിസോദിയയും ജെയിനും ഇന്ന് ബിജെപിയിൽ ചേർന്നാൽ, അവർ ജയിലിൽ നിന്ന് പുറത്തിറങ്ങും, എല്ലാ കേസുകളും അവസാനിക്കും. സിബിഐയെയും ഇഡിയെയും പ്രതിപക്ഷ നേതാക്കളുടെ പിന്നിലേക്ക് അയച്ച് അവരെ ബുദ്ധിമുട്ടിക്കുകയാണ് BJP യുടെ ലക്ഷ്യം,"  കേജ്‌രിവാള്‍ പറഞ്ഞു.
 
ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിഭകള്‍ക്ക് കുറവില്ല എന്നും  അധികാരികൾക്ക് എത്ര മന്ത്രിമാരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാമെന്നും പാർട്ടി കൂടുതൽ നേതാക്കളെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കള്ളമാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മനീഷ് സിസോദിയ. "കഴിഞ്ഞ 8 വര്‍ഷം തുടര്‍ച്ചയായി സത്യസന്ധതയോടെ 
പ്രവർത്തിച്ചിട്ടും അഴിമതി ആരോപണങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരമാണ്. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് എനിക്കും ദൈവത്തിനും അറിയാം. ഈ ആരോപണങ്ങൾ വാസ്തവത്തിൽ ഭീരുവും ദുർബ്ബലവുമായ ഗൂഢാലോചനയാണ്, മാത്രമല്ല  അവരുടെ ലക്ഷ്യം, ഞാനല്ല, ഡല്‍ഹി മുഖ്യമന്ത്രിയാണ് അവരുടെ ലക്ഷ്യം. കാരണം ഇന്ന് ഡൽഹി മാത്രമല്ല, രാജ്യം മുഴുവൻ അദ്ദേഹത്തെ കാണുന്നത് രാജ്യത്തിനുവേണ്ടി വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു നേതാവായിട്ടാണ്", മനീഷ് സിസോദിയ തന്‍റെ രാജിക്കത്തില്‍ സൂചിപ്പിച്ചു. 

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ചൊവ്വാഴ്ച സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇവരുടെ  സ്വീകരിച്ചു. എഎപി എംഎൽഎമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകൾ മന്ത്രിസഭയിലേക്കുള്ള നിയമനത്തിനായി കെജ്രിവാൾ ലെഫ്റ്റനന്‍റ്  ഗവർണർക്ക് കൈമാറിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News