India Covid Update: രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് വ്യാപനം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പ്രതിദിന കേസുകളില്‍ കാര്യമായ വര്‍ദ്ധനയാണ് കാണുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3,303 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 16,980 ആയി. 39 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ മൂലം ജീവഹാനി സംഭവിച്ചത്.
ഡല്‍ഹിയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളിലേയ്ക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകനയോഗത്തില്‍ കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിച്ചിട്ടില്ല എന്നും ജനങ്ങള്‍ ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
രാജ്യത്ത് ഇതുവരെ 5,23,693 പേർ കൊറോണ ബാധിച്ച് മരിച്ചു, ഇത് മൊത്തം രോഗബാധിതരുടെ 1.22 ശതമാനമാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകളും മരണങ്ങളും നടന്നത് അമേരിക്കയിലാണ്. 81,189,357 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 992,722 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഏറ്റവും കൂടുതൽ പേര്‍ക്ക് കൊറോണ ബാധിച്ച രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...