India COVID Update : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറുകളിൽ 19,740 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ഇന്ന് 19,740 പേർക്ക് കൂടിയാണ് രാജ്യത്ത് (India) രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2021, 10:28 AM IST
  • ഇന്ന് 19,740 പേർക്ക് കൂടിയാണ് രാജ്യത്ത് (India) രോഗബാധ സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • രാജ്യത്ത് ആകെ രോഗബാധ സ്ഥിരീകരിച്ചവരിൽ 0.70 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
  • നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,36,643 ആണ്. ഇത് കഴിഞ്ഞ 206 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.
India COVID Update : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറുകളിൽ 19,740 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 20000 ത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് കോവിഡ് (Covid 19)  രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 19,740 പേർക്ക് കൂടിയാണ് രാജ്യത്ത് (India) രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 21,257 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് ആകെ രോഗബാധ സ്ഥിരീകരിച്ചവരിൽ 0.70 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  2,36,643 ആണ്. ഇത് കഴിഞ്ഞ 206 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 

ALSO READ: India COVID Update : രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; 21,257 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 97.98 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ 24 മണികൂറിൽ രാജ്യത്ത്   23,070  പേർ കൂടി കോവിഡ് രോഗമുക്തി നേടി. ഇതുനോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,32,48,291 ആയി.

ALSO READ: Covid Updates Kerala | സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 120

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.56  ശതമാനമാണ്. അതേസമയം വീക്കിലി പോസിറ്റിവിറ്റി നിരക്ക്  1.62 ശതമാനമാണ്. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 93.99 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു.

ALSO READ: Covid Deaths Kerala : കോവിഡ് മരണക്കണക്ക് സര്‍ക്കാര്‍ ഒളിച്ചുവയ്ക്കുന്നു; പതിനായിരങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ്

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാഹ്‌ദ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 10,944 പേർക്ക് കൂടി കോവിഡ് രോഗബാധ  സ്ഥിരീകരിച്ചു. കൂടാതെ 120 പേർ മരണപ്പെടുകയും ചെയ്തു. കേരളത്തിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് ആകെ 47,74,666 പേർക്കാണ്. ആകെ 26,072 പേർ മരണപ്പെടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News