Newdelhi: രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കുറഞ്ഞ കണക്കുകളിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,256 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 88 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്.
13,88,699 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം ടെസ്റ്റ് ചെയ്തത്. ശനിയാഴ്ചയെ അപേക്ഷിച്ച് ടെസ്റ്റ് ചെയ്ത സാമ്പിളുകളുടെ എണ്ണത്തിൽ കുറവുണ്ട്. 18,11,446 സാമ്പിളുകളാണ് ശനിയാഴ്ച ടെസ്റ്റ് ചെയ്തത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1422 മരണങ്ങൾ രാജ്യത്ത് കോവിഡ് ബാധിച്ചതാണെന്ന് സ്ഥിരീകരിച്ചു. 78,190 പേർ കോവിഡിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുക്തിനേടി.
India reports 53,256 new #COVID19 cases (lowest in 88 days), 78,190 discharges & 1422 deaths in last 24 hours as per Union Health Ministry
Total cases: 2,99,35,221
Total discharges: 2,88,44,199
Death toll: 3,88,135
Active cases: 7,02,887Total Vaccination: 28,00,36,898 pic.twitter.com/iLzYk90rXb
— ANI (@ANI) June 21, 2021
ഇതോടെ നിലവിൽ 2,99,35,221 കോവിഡ് കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 3.83 ശതമാനമായിട്ടുണ്ട്. രോഗമുക്തി നിരക്ക് നിലവിൽ 96.36 ശതമാനമായിട്ടുണ്ട്.
ഇതുവരെ രാജ്യത്ത് 28,00,36,898 വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. അധികം താമസിക്കാതെ ഏറ്റവും കുറഞ്ഞത് ഡിസംബറോടെ വാക്സിനേഷൻ പൂർത്തിയാക്കാനാണ് ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy