ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 656 പുതിയ കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 3742 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത മരണം രണ്ടായിട്ടുണ്ട്.
Also Read: കോവിഡ് വ്യാപനം തീവ്രമാകുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ 752 പുതിയ കേസുകള്‍
കൊവിഡ് ഉപ-വേരിയന്റായ ജെഎൻ.1 (JN.1) ആദ്യമായി കണ്ടെത്തിയത് കേരളത്തിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ സജീവമായ കേസുകൾ രേഖപ്പെടുത്തിയതും കേരളത്തിലായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർണാടക ഇതുവരെ 96 കേസുകളും, മഹാരാഷ്ട്രയി 35 ഉം, ഡൽഹിയിൽ 16 ഉം, തെലങ്കാനയിൽ 11 ഉം, ഗുജറാത്തിൽ 10 കേസുകളുമുൾപ്പെടെ ദിവസേനയുള്ള സജീവമായ കേസുകൾ വർദ്ധിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടയിൽ കോവിഡ് ബാധിച്ച 333 പേർ സുഖം പ്രാപിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4.44 കോടിയായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സുഖം പ്രാപിച്ചവരുടെ നിരക്ക് 98.81 ശതമാനമാണ്. രാജ്യത്തെ ഇതുവരെയുള്ള കോവിഡ് കേസുകളുടെ എണ്ണം 4.50 കോടിയാണ്. രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കൊവിഡ് വാക്സിനുകൾ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാകും വൻ പുരോഗതി
ഇന്ത്യയിൽ ശനിയാഴ്ച രേഖപ്പെടുത്തിയത് 752 കോവിഡ് കേസുകളാണ്. മെയ് 21 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ നാല് മരണങ്ങളും സജീവ കേസുകൾ 3,000 കടന്ന് 3,420 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച, രാജ്യത്ത് 640 പുതിയ കോവിഡ് കേസുകളും ഒരു മരണവും രേഖപ്പെടുത്തിയതായും സജീവ കേസുകൾ കഴിഞ്ഞ ദിവസം 2,669 ൽ നിന്ന് 2,997 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡ് കേസുകളുടെ നിലവിലെ വർദ്ധനവ് ആശങ്കയ്‌ക്ക് കാരണമല്ലെന്നും പരിഭ്രാന്തരാകരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഡിസംബർ 21 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തുടനീളം കോവിഡ് ഉപ-വേരിയന്റ് ജെഎൻ.1 ന്റെ 22 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ 19 പേർ ഗോവയിൽ നിന്നുള്ളവരും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഓരോരുത്തർ വീതവും ഒരെണ്ണത്തിനെ റിപ്പോർട്ട് സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..