ന്യൂഡൽഹി: India Covid Update: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 83,876 കോവിഡ് കേസുകളാണ്. പ്രതിവാര കേസുകളിൽ 45% കുറവ് വന്നിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 11,08,938 ആയിട്ടുണ്ട്.
India's daily cases drop below 1 lakh; the country reports 83,876 fresh #COVID19 cases, 1,99,054 recoveries and 895 deaths in the last 24 hours.
Active cases: 11,08,938
Death toll: 5,02,874
Daily positivity rate: 7.25%Total vaccination: 1,69,63,80,755 pic.twitter.com/i2PatSLAxi
— ANI (@ANI) February 7, 2022
Also Read: Crime News: വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ!
കഴിഞ്ഞ 24 മണിക്കൂറിനിടെ 895 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,02,874 ആയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,054 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 169.63 കോടി വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...